|    Dec 9 Fri, 2016 3:09 pm
FLASH NEWS

മാലിന്യത്തിന്റെ ദുരിതംപേറി കൈപ്പഞ്ചേരി നിവാസികള്‍

Published : 21st October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ദുരിതംപേറാന്‍ വിധിക്കപ്പെട്ടവരായി കൈപ്പഞ്ചേരി നിവാസികള്‍. ആശുപത്രികളില്‍ നിന്നടക്കമുള്ള മാലിന്യമാണ് ജനവാസകേന്ദ്രത്തിലൂടെയുള്ള കൈപ്പഞ്ചേരി തോട്ടിലൂടെ ഒഴുകിയെത്തുന്നത്്. ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നുവേണ്ട ടൗണിലെ സര്‍വമാലിന്യങ്ങളും ഒഴുകുന്നത് ഈ തോട്ടിലൂടെയാണ്. തോടിന്റെ ഇരുഭാഗങ്ങളിലും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അസഹനീയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആസ്തമ, ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങളും പ്രദേശവാസികള്‍ക്കുണ്ടാവുന്നു. തോട്ടിലൂടെയുള്ള മാലിന്യമൊഴുക്ക് തടയാന്‍ നടപടി വേണമെന്നാശ്യപ്പെട്ട്് നിരവധി പരാതികള്‍ അധികൃതര്‍ക്ക്് നല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day