|    Dec 11 Sun, 2016 3:53 am

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Published : 28th November 2016 | Posted By: SMR

കായംകുളം: താലൂക്കാശുപത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് രോഗികളില്‍ ഭീതി സൃഷ്ടിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും ശക്തമായപുക ഉയര്‍ന്നതോടെ കുട്ടികളടക്കമുള്ള രോഗികള്‍ക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നു മണി യോടെയായിരുന്നു സംഭവം.പുക ഉയരുന്നതു കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി നോക്കിയപ്പോഴാണ് മോര്‍ച്ചറിക്കും കുട്ടികളുടെ വാര്‍ഡിനുമിടയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതായി കണ്ടെത്തിയത്. ഉടനെ അഗ്നിശമന സേനയെ വിവരമറിയിച്ചു. തീ ആളിപ്പടരുന്നതിനിടയില്‍ മോര്‍ച്ചറിയിലേക്കുള്ള വൈദ്യുതി കേബിള്‍ കത്തി നശിച്ചു.വര്‍ഷങ്ങളായി ഉപയോഗം കഴിഞ്ഞ ആശുപത്രി ഉപകരണങ്ങളും സിറിഞ്ചുകളും മറ്റ് വേസ്റ്റുകളും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ നീക്കം ചെയ്യണമെന്ന് പല പ്രാവിശ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നഗരസഭയോ ആശുപത്രി അധികൃതരോ ഇതിനു തയ്യാറായിരുന്നില്ല.ആശുപത്രി മാലിന്യം ഡംപിങ് ഗ്രൗണ്ടിലേക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ യുഡിഎഫ് പാര്‍ലിമെന്റെറി പാര്‍ട്ടി ലീഡര്‍ യു മുഹമ്മദ് കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിനും നഗരസഭാ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാലിന്യ കൂമ്പാരത്തിനോട് ചെര്‍ന്ന് ഇന്നലെ ഉച്ചയോടെ വേസ്റ്റുകള്‍ ഇട്ട് കത്തിച്ചതിനെ തുടര്‍ന്നാണ് തീ ആളിപ്പടര്‍ന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിന്നു പുക ഉയര്‍ന്നതോടെ വിവിധ വാര്‍ഡുകളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. മാലിന്യം നീക്കം ചെയ്യചെയ്യാത്തതില്‍ നഗരസഭ അധികൃതര്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക