|    Dec 3 Sat, 2016 7:53 am
FLASH NEWS

മാര്‍ച്ചിനുള്ളില്‍ എല്ലാവീട്ടിലും വൈദ്യുതി: മന്ത്രി കടകംപള്ളി

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കേരളത്തിലെ എല്ലാവീട്ടിലും വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എഐഎഫ്ഇഇ 15ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘ആഗോളവല്‍ക്കരണ നയഫലങ്ങള്‍ ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനപ്രതിനിധികളുടെയും പിന്തുണയോടെ ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിഭജനമോ, സ്വകാര്യവല്‍ക്കരണമോ നടത്താതെ തന്നെ കേരളത്തിന്റെ പ്രസരണ വിതരണനഷ്ടം 15 ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുത പരിഷ്‌കരണം നടത്താത്ത കേരളമാണ് വൈദ്യുതി നിയമത്തില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം നേടിയതെന്നും പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ ഇടങ്ങളില്‍ ദയനീയ പരാജയമാണ് ഉണ്ടായതെന്നും സെമിനാറില്‍ വിഷയം അവതരിപ്പിച്ച പ്രമുഖ ജനകീയ ശാസ്ത്ര പ്രചാരകന്‍ പ്രബീര്‍ പുര്‍കായസ്ഥ പറഞ്ഞു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കപ്പെടുന്നു. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും പരാജയപ്പെടുന്ന വാര്‍ത്തകള്‍ മൂടിവയ്ക്കപ്പെടുകയാണ്. വൈദ്യുതി മേഖലയില്‍ ആദ്യം സ്വകാര്യവല്‍ക്കരണം നടന്ന ഒഡീഷ സംസ്ഥാനത്ത് കമ്പനികളെ സര്‍ക്കാര്‍ തിരിച്ചേറ്റെടുത്തത് വാര്‍ത്തയാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ‘നിഗൂഢ നിശബ്ദത’ആണെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day