|    Dec 10 Sat, 2016 8:09 pm

മാര്‍ക്‌സിന്റെ വാദങ്ങള്‍ തെറ്റെന്ന്ചരിത്രം തെളിയിച്ചു:എംജിഎസ്

Published : 12th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കമ്മ്യൂണിസ്റ്റ് ആചാര്യനായ കാള്‍ മാര്‍ക്‌സിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചരിതം തെളിയിച്ചതായി പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലാമത് അന്തര്‍ദേശീയ കേരള ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ദേശീയത എന്നത് അപ്രസക്തവും കാപിറ്റലിസത്തിന്റെ കഥ കഴിഞ്ഞെന്നുമായിരുന്നു. എന്നാല്‍ മാര്‍ക്‌സിന്റെ കാലശേഷം ഇത് പൂര്‍വാധികം ശക്തിയാര്‍ജിച്ചെന്നും എംജിഎസ് പറഞ്ഞു.  വരേണ്യവര്‍ഗത്തില്‍ നിന്നു ചരിത്രത്തെ മാറ്റി അധ്വാനിക്കുന്നവന്റേതാക്കി മാറ്റണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രഫ. കെ ഗോപാലന്‍കുട്ടി, പ്രഫ. ഐ ബി പി മോര്‍, ഡോ. ടി എ അബ്ദുല്‍ മജീദ്, പ്രഫ. കെ ഫാത്തിമ സുഹറ, ഡോ. പി ശിവദാസന്‍ സംസാരിച്ചു. കോണ്‍ഫറന്‍സ് നാളെ അവസാനിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക