|    Dec 6 Tue, 2016 5:37 pm
FLASH NEWS

മാര്‍ക്കറ്റുകളും വ്യാപാരസ്ഥാപനങ്ങളും നാളെ അടക്കും

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: 500,1000 കറന്‍സിനോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ചില്ലറ വ്യാപാര തൊഴില്‍മേഖലയും അഞ്ചാംദിവസവും സ്തംഭനം തുടര്‍ന്നതോടെ ജനജീവിതം തീര്‍ത്തും വഴിമുട്ടി. ഭൂരിഭാഗം ആളുകളുടെ കൈകളിലും ഇപ്പോള്‍ അഞ്ഞൂറിനു താഴെയുള്ള കറന്‍സിനോട്ടുകളില്ല.പഴയ അഞ്ഞൂറും ആയിരവും മാറ്റിയെടുക്കാന്‍ ബാങ്കുകളിലെത്തിയവര്‍ക്കു ലഭിച്ചതു രണ്ടായിരത്തിന്റെ പുതിയ നോട്ട്. അതും മാറ്റിയെടുക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും കഴിഞ്ഞില്ല. തൊഴിലുടമകള്‍ 1000, 500 നോട്ടുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ ദിവസക്കൂലിക്കാരും വെട്ടിലായി. ഇതോടെ  നിര്‍മാണ മേഖലയും സ്തംഭിച്ചു. നോട്ടു നിയന്ത്രണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു  നാളെ മുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുമെന്നതിനാല്‍ പാളയം, ചാല, തുടങ്ങിയ കമ്പോളങ്ങള്‍ക്കും പൂട്ട് വീഴും.  500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതിനാലാണിതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു. വേണ്ടത്ര തയാറെടുപ്പില്ലാതെ നോട്ടിന നിയന്ത്രണം ഏര്‍പ്പെടുത്തിയത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയെന്നും  ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനു വില നല്‍കേണ്ടി വരുന്നതു ചെറുകിട വ്യാപാരികളാണെന്നും നോട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മൊത്ത കച്ചവടക്കാര്‍ക്കുള്‍പ്പടെ വില്‍പനയില്‍ കുറവുണ്ടായെന്നും കച്ചവടക്കാരും പറയുന്നു.കേന്ദ്ര ധനകാര്യമന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇന്നും കൂടി  പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് വൈദ്യുതി ബില്ലുകളടക്കാമെന്ന് വൈദ്യുതി ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.  സ്ഥാപനങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന വൈദ്യുതി കണക്ഷനുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. പിന്‍വലിച്ച നോട്ടുകള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ നല്‍കുന്ന നോട്ടുകളുടെ സീരിയല്‍നമ്പര്‍, ഉപഭോക്തൃനമ്പര്‍ എന്നിവ കൂടി രേഖപ്പെടുത്തി നല്‍കണംമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day