|    Dec 4 Sun, 2016 11:38 am

മാരത്തണ്‍ വിവാദം: ജയ്ഷയുടെ കോച്ച് കുറ്റക്കാരനെന്ന് കായിക മന്ത്രാലയം

Published : 22nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് മാരത്തണില്‍ മലയാളി അത്‌ലറ്റ് ഒ പി ജയ്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ വഴിത്തിരിവില്‍. ഇതുവരെ ജയ്ഷയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും തമ്മിലായിരുന്നു വാഗ്വാദമെങ്കിലും യഥാര്‍ഥ കുറ്റക്കാരന്‍ താരത്തിന്റെ കോച്ച് നികോളായ് സ്‌നെസറേവാണെന്ന് കണ്ടെത്തി. ദേശീയ കായിക മന്ത്രാലയം സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കോച്ചിന്റെ ഭാഗത്തു നിന്നാണ് തെറ്റു പറ്റിയതെന്ന് തെളിഞ്ഞത്. അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് കായികമന്ത്രാലയം  അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒളിംപിക്‌സ് മാരത്തണിനിടെ തനിക്ക് വെള്ളമോ മറ്റു പാനീയങ്ങളോ നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യല്‍സ് തയ്യാറായില്ലെന്ന ജയ്ഷയുടെ ആരോപണാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. മല്‍സരശേഷം ട്രാക്കില്‍ ബോധരഹിതയായി വീണ ജയ്ഷ മണിക്കൂറുകള്‍ക്കു ശേഷമാണ് ബോധം വീണ്ടെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day