|    Dec 9 Fri, 2016 9:20 am
FLASH NEWS

മാമ്പ്രത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

Published : 29th October 2016 | Posted By: SMR

bjp

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാടിനു സമീപം മാമ്പ്രത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. കല്ലേറില്‍ വീടിന്റെ ജനല്‍ പാളികള്‍ തകര്‍ന്നു. ശബ്ദം കേട്ടു ഭയന്ന് എഴുന്നേറ്റ ഗൃഹനാഥ കുഴഞ്ഞു വീണു. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നാട് കാക്കയങ്ങാട് റോഡില്‍ മാമ്പ്രത്തെ ചാന്ദിനിയില്‍ കെ ചന്ദ്രന്റെ വീടിനു നേരെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അക്രമം നടന്നത്. ചില്ലുകള്‍ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഭയന്ന് ചാടി എഴുന്നേറ്റ ചന്ദ്രന്റെ ഭാര്യ വൈ എം പുഷ്പ(46)യെ കുഴഞ്ഞു വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശബ്ദം കേട്ട ഉടനെ വീടിന്റെ മുകള്‍ നിലയില്‍ കയറി നോക്കിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ കയറി പോകുന്നതായി കണ്ടെന്നു  ചന്ദ്രന്‍ പറഞ്ഞു. മുഴക്കുന്ന് പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ കെ എ ഫിലിപ്പിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നും ഇത് അഞ്ചാം തവണയാണ് തനിക്കും കുടുംബത്തിനും എതിരെ ഇവര്‍ അക്രമവും ഭീഷണിയും അഴിച്ചു വിടുന്നതെന്നും ചന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 914 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day