|    Dec 8 Thu, 2016 3:42 am
FLASH NEWS

മാമ്പുഴ സംരക്ഷണത്തിന് പെരുവയല്‍ പഞ്ചായത്ത് നടപടി തുടങ്ങി

Published : 7th November 2016 | Posted By: SMR

കുറ്റിക്കാട്ടൂര്‍: മാമ്പുഴ കൈയേറ്റ ഭൂമി ഏറ്റെടുത്ത് മരങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പൂര്‍ത്തീകരിക്കാത്ത ഭാഗത്ത് ഉടന്‍ സര്‍വേ നടത്തുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി തീരുമാനിച്ചു. നമ്പര്‍ നല്‍കി സ്ഥലം ഏറ്റെടുക്കുന്നതിനായി സര്‍വേ സ്‌കെച്ച് റവന്യൂ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാവുന്ന മുറക്ക് നടപടികള്‍ ആരംഭിക്കും.
സര്‍വേ പൂര്‍ത്തീകരിച്ച ഭാഗത്തെ സ്‌കെച്ച് റവന്യൂ വകുപ്പില്‍ നിന്നു ലഭിക്കാന്‍ വൈകുന്നതാണ് ഏറ്റെടുക്കല്‍ നടപടി തടസ്സമാകുന്നത്. ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രസിഡന്റ് വൈ വി ശാന്ത ചെയര്‍മാനും പതിനാറാം വാര്‍ഡ് മെംബ ര്‍ എ എം ആഷിഖ് കണ്‍വീനറുമായി ഭരണസമിതി അംഗങ്ങളുടെ പ്രത്യേക ഉപസമിതിയും രൂപീകരിച്ചു. ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രദേശത്തെ അയല്‍സഭ-വാര്‍ഡ് വികസനസമിതി ഭാരവാഹികള്‍, മാമ്പുഴ സംരക്ഷണസമിതി, പരിസ്ഥിതി സംഘടനകള്‍ എന്നിവരു െയോഗം ചേരാനും തീരുമാനിച്ചു.
16ാം വാര്‍ഡില്‍ കീഴ്മാട് ഭാഗത്ത് ഗ്രാമപ്പഞ്ചായത്ത് രജിസ്റ്ററില്‍ ഉള്‍പ്പെട്ട മണക്കണ്ടിത്താഴം മൂലത്തുംക്കണ്ടിത്താഴം റോഡ് സര്‍വേ പ്രകാരം മാമ്പുഴയോട് ചേര്‍ക്കപ്പെട്ട ഭാഗത്താണുള്ളത്. ഇവിടെ 15 മീറ്ററോളം പുഴയിലേക്ക് കയറിയാണ് റോഡ് നിലകൊള്ളുന്നതെന്നും വ്യക്തമായിരുന്നു. വാര്‍ഡ് മെംബര്‍ എ എം ആഷികിന്റെ നേതൃത്വത്തില്‍ ഈ റോഡ് പുഴയോട് ചേര്‍ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബദല്‍ റോഡ് നിര്‍മിക്കുന്നതിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ദിശ നിര്‍ണയിച്ച് കുറ്റി സ്ഥാപിച്ചു കഴിഞ്ഞു. പ്രവൃത്തി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷറഫുദ്ദീന്‍, വാര്‍ഡ് മെംബര്‍ എ എം ആഷിഖ്, നിസാര്‍, ഹനീഫ, മാമ്പുഴ സംരക്ഷണ സമിതി ടി കെ എ അസീസ്, കെ പി ആനന്ദന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day