|    Dec 6 Tue, 2016 2:05 am
FLASH NEWS

മാമ്പുഴത്തീരം സ്വകാര്യ വ്യക്തികള്‍ കൈയേറുന്നു

Published : 29th November 2016 | Posted By: SMR

കോഴിക്കോട്: പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലെ 15, 16, വാര്‍ഡുകളില്‍പ്പെട്ട മാമ്പുഴത്തീരം സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയേറുന്നു. 2014ല്‍ കോഴിക്കോട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തുകയും സര്‍വേ കല്ല് സ്ഥാപിച്ച് അടയാളപ്പെടുത്തുകയും ചെയ്ത സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ വീണ്ടും കൈയേറിയത്. ചാലിയറക്കല്‍ കൊളക്കാടത്ത് താഴം പാലത്തിനു സമീപത്ത് പുറമ്പോക്ക് ഭൂമി മണ്ണുയര്‍ത്തി വാഴകള്‍ നട്ട നിലയിലാണ്. മാക്കിനിയാട്ട് താഴം കുറ്റിവയല്‍ പ്രദേശത്ത് മൂന്ന് മീറ്ററോളം പുഴ പുറമ്പോക്ക് ഭൂമി കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് ബെല്‍റ്റ് വാര്‍ത്ത് സിമന്റ് കട്ടയില്‍ മതില്‍ പണിത നിലയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് വൃക്ഷങ്ങള്‍ക്ക് നമ്പറിട്ട് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി എടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവരുന്നതിനിടയിലാണ് സ്വകാര്യ വ്യക്തികള്‍ വീണ്ടും കൈയേറ്റ ശ്രമങ്ങള്‍ നടത്തിവരുന്നത്. മാമ്പുഴ സംരക്ഷണസമിതി കുറ്റിക്കാട്ടൂര്‍ യൂനിറ്റ് ഭാരവാഹികളായ ഇ മുജീബ് റഹ്്മാന്‍, സി രാജീവ്, ബിജു, മാമ്പുഴ സംരക്ഷണസമിതി കേന്ദ്ര കമ്മിറ്റി ഭാരവാഹി കെ പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്ന് റവന്യൂ വകുപ്പിന് ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day