|    Dec 6 Tue, 2016 6:15 am
FLASH NEWS

മാമുക്കോയയോട് മോശം പെരുമാറ്റം: പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ മാമുക്കോയയുടെ വീടിന്റെ മുന്‍ഭാഗത്തെ നടപ്പാത പൊളിച്ചുമാറ്റിയ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരുടെ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. വ്യക്തിപരമായി നോട്ടീസ് നല്‍കാതെയാണ് വീടിന്റെ മുന്‍ഭാഗം ഇടിച്ചുകളഞ്ഞതെന്നാണ് മാമുക്കോയയുടെ പരാതി. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന പോലിസ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറയുന്നു. തെറ്റു ചെയ്തവര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു കത്തും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day