|    Dec 6 Tue, 2016 11:34 am
FLASH NEWS

മാഫിയാബന്ധം: ഹൈവേ പോലിസ് ഡ്രൈവര്‍ക്കെതിരേ നടപടി

Published : 4th November 2016 | Posted By: SMR

കൊട്ടാരക്കര: മണ്ണ്, മണല്‍, പാറ, മാഫിയകളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ ഹൈവേ പോലിസ് ഡ്രൈവര്‍ക്കെതിരേ നടപടി. ഹൈവേ പോലിസ് ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ ബഷീറിനെയാണ് കൊല്ലം എആര്‍ ക്യാംപിലേക്ക് മാറ്റികൊണ്ട് സിറ്റി പോലിസ് കമ്മീഷണര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഏഴു വര്‍ഷത്തോളമായി ഹൈവേ പോലിസ് ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു ബഷീര്‍. ഉന്നത സ്വാധീനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഒരേ തസ്തികയില്‍ ദീര്‍ഘ നാളായി ഇയാള്‍ തുടര്‍ന്നു വന്നിരുന്നത്. മാഫിയകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്ത് നല്‍കി പ്രതിഫലം കൈപറ്റി വരികയായിരുന്നുവെന്നാണ് ഉയര്‍ന്നുവന്ന പരാതികള്‍. മുമ്പ് പുനലൂര്‍ മേഖലയില്‍ ജോലിചെയ്തു വന്നിരുന്നപ്പോഴും ഇയാള്‍ക്കെതിരേ പരാതികള്‍ ഉണ്ടായിരുന്നതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. എംസി. റോഡില്‍ കൊല്ലം ജില്ലയ്ക്കുള്ളിലാണ് ഹൈവേ പെട്രോളിങ്ങിന്റെ  സേവന ജോലികള്‍ ഉള്ളതെങ്കിലും അതിര്‍ത്തി കടന്ന് തിരുവനന്തപുരം ജില്ലയില്‍ പോലും മാഫിയാ ബന്ധം തുടര്‍ന്നിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൊട്ടാരക്കരയില്‍ ഹൈവേ പട്രോളിങ് വിഭാഗത്തില്‍ പുതിയ രണ്ടു ഡ്രൈവര്‍മാരെ സിറ്റി പോലിസ് കമ്മീഷണര്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും പരാതി ഉയരുന്നുണ്ട്.  ഇത് വ്യാജമാണോ , പകതീര്‍ക്കുവാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ സംശയം ഉള്ളതായി റൂറല്‍ ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹൈവേ പോലിസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കോ, സഹപ്രവര്‍ത്തകര്‍ക്കോ, ആക്ഷേപമുണ്ടെങ്കില്‍ റൂറലിലേയോ, സിറ്റിയിലയോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇ മെയില്‍ വഴിയോ, വാട്ട്‌സ് അപ്പ് വഴിയോ പരാതി നല്‍കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day