|    Dec 3 Sat, 2016 3:44 am
FLASH NEWS

മാന്‍ ബുക്കര്‍ പ്രൈസ് യുഎസ് എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്

Published : 27th October 2016 | Posted By: SMR

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് യുഎസ് എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്. ആദ്യമായി ബുക്കര്‍ പ്രൈസ് നേടുന്ന യുഎസ് പൗരനെന്ന ബഹുമതിയും അദ്ദേഹം നേടി. കറുത്ത വര്‍ഗക്കാരുടെ പ്രശ്‌നങ്ങളും അടിമത്തവും പ്രതിപാദിക്കുന്ന ദ സെല്ലൗട്ട് എന്ന നോവലിനാണ് പുരസ്‌കാരം. നോവല്‍ ഞെട്ടിക്കുന്നതും നര്‍മം നിറഞ്ഞതുമാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. ജന്മദേശമായ ലോസ് ആഞ്ചലസിലെ കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന വംശീയ വിദ്വേഷത്തെ നര്‍മത്തില്‍ കലര്‍ത്തിയാണ് അവതരിപ്പിച്ചത്.
എന്നാല്‍ വംശീയ വിദ്വേഷമെന്ന രീതിയില്‍നിന്നു മാറി ഒരു നോവലെന്ന രീതിയില്‍ വേണം പുസ്തകം വായിക്കേണ്ടതെന്ന് പോള്‍ ബീറ്റി പ്രതികരിച്ചു. വംശീയ വിദ്വേഷത്തിനെതിരായ രോഷമെന്ന രീതിയില്‍ പുസ്തകത്തെ പ്രചരിപ്പിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും 54കാരനായ ബീറ്റി പറഞ്ഞു. 155 പുസ്തകങ്ങളാണ് ഇത്തവണ പുരസ്‌കാരസമിതി വിലയിരുത്തിയത്. അന്തിമപട്ടികയില്‍ വന്ന ആറു പുസ്തകങ്ങളില്‍ നിന്ന് ഐകകണ്‌ഠ്യേനയാണ് ദ സെല്ലൗട്ട് സമിതി തിരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷം കഠിനപ്രയത്‌നം നടത്തിയാണ് പുസ്തകം എഴുതിയതെന്നും ലോകം അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ബീറ്റി മാധ്യമങ്ങളോടു പറഞ്ഞു. ലണ്ടനിലെ ഗ്വില്‍ഡ്ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day