|    Dec 9 Fri, 2016 8:50 pm
FLASH NEWS

മാനസികാരോഗ്യ ചികില്‍സ; വെല്ലുവിളികളുംസാധ്യതകളും- സെമിനാര്‍ അഞ്ചിന് കോഴിക്കോട്ട്

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് “മാനസികാരോഗ്യ ചികിത്സ: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ നവംബര്‍ അഞ്ചിന് കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് കോഴിക്കോട് ഐ.എം.എ ഹാളില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനദാനം നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, കോഴിക്കോട് ഡോ. ആര്‍.എല്‍. സരിത, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, ഡോ. പി.എന്‍ അജിത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ എന്നിവര്‍ സംസാരിക്കും.സെമിനാറില്‍ മാനസികാരോഗ്യ ചികിത്സ: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി.വി. മോഹന്‍ചന്ദ്രന്‍, മാനസികാരോഗ്യ ചികിത്സ: സാമൂഹിക പുനരധിവാസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ബംഗളൂരു നിംഹാന്‍സിലെ അസി. പ്രൊഫസര്‍ ഡോ. ബിനോതോമസ്, മാനസികാരോഗ്യ രംഗത്തെ നിയമപരിരക്ഷകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍.എല്‍. ബൈജു, കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം: പരിവര്‍ത്തനത്തിന്റെ നാള്‍വഴികളിലൂടെ എന്ന വിഷയത്തില്‍ സൂപ്രണ്ട്, ഡോ. എന്‍. രാജേന്ദ്രന്‍, കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം വികസനം: മാസ്റ്റര്‍ പ്ലാന്‍ എന്ത് എങ്ങിനെ? എന്ന വിഷയത്തില്‍ സൈക്യാട്രി കണ്‍സള്‍ട്ടറ്റന്റ് ഡോ. കെ.കെ. ശിവദാസന്‍ എന്നിവര്‍ സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ നിര്‍മിച്ച ഉല്‍പ്പ—ന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും.സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മെഡിക്കല്‍, നഴ്‌സിംഗ്്, സൈക്കോളജി, സൈക്ര്യാട്രി, എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാനസികാരോഗ്യ രംഗത്തെ പുനരധിവാസ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് ാലിമേഹവലമഹവേസസറ@ഴാമശഹ.രീാ  എന്ന ഇമെയില്‍ വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day