|    Dec 11 Sun, 2016 7:18 pm
FLASH NEWS

മാനന്തവാടിയിലെ വന്‍കിട കൈയേറ്റങ്ങള്‍ ; നഗരസഭ നിസ്സംഗത തുടരുന്നു

Published : 26th October 2016 | Posted By: SMR

മാനന്തവാടി: നഗരത്തില്‍ വ്യാപകമായി അനധികൃത ചെറുകിട കൈയേറ്റങ്ങളും ഫുട്പാത്ത് കച്ചവടവുമെല്ലാം നഗരസഭയും റവന്യൂവകുപ്പും ചേര്‍ന്ന് പൊളിച്ചുനീക്കിയെങ്കിലും മൈസൂര്‍ റോഡിലേതുള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. മൈസൂര്‍ റോഡില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് നിയമങ്ങള്‍ ലംഘിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി നല്‍കിയ പ്ലാനില്‍ പാര്‍ക്കിങ് ഏരിയയായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലാണ് സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്നത്. നഗരത്തിലെ മറ്റ് ഭാഗങ്ങളിലെല്ലാം ചെറിയ കടകള്‍ക്കു മുന്നില്‍ മഴയും വെയിലും ഏല്‍ക്കാതിരിക്കാനായി സ്ഥാപിച്ച ചെറിയ ഷീറ്റുകള്‍ പോലും പൊളിച്ചുമാറ്റിയപ്പോഴും ഇത്രയും വലിയ നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പാര്‍ക്കിങ് ഏരിയ മുഴുവനായി ഷീറ്റിട്ട് ഇതിനു കീഴിലാണ് കടകളിലെ സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്നത്. പല കടകളുടെയും കൗണ്ടര്‍ ഇവിടെയാണ്. ചായക്കട പോലും പാര്‍ക്കിങ് ഏരിയയിലാണ്. നിരവധി സാധനങ്ങളാണ് ഇവിടെ നിരത്തിവച്ചിരിക്കുന്നത്. അതേസമയം, ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ആവേശം കാണിച്ച അധികൃതര്‍ ഇത്രയും വലിയ നിയമലംഘനം ഉണ്ടായിട്ടും നോട്ടീസ് പോലും നല്‍കാന്‍ തയ്യാറായിട്ടില്ല. ഇത്തരത്തില്‍ വേറെയും ബഹുനില കെട്ടിടങ്ങള്‍ പാര്‍ക്കിങിനായി കാണിച്ച ഭാഗങ്ങളില്‍ മുറികളുണ്ടാക്കി വാടകയ്ക്ക് നല്‍കിവരുന്നുണ്ട്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കാനും മൂന്നു മാസത്തിനുള്ളില്‍ അനുമതി പ്രകാരം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാനും ഏതാനും മാസങ്ങള്‍ക്കു മുമ്പ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇതും നടപ്പായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക