|    Dec 4 Sun, 2016 11:51 pm
FLASH NEWS

മാധ്യമ ഫോട്ടോഗ്രാഫറെ അക്രമിച്ച സംഭവം: പ്രതിയെ പിടിക്കാനായില്ല

Published : 22nd October 2016 | Posted By: SMR

പത്തനംതിട്ട: മാധ്യമ ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടിക്കാനായില്ല. അക്രമിയുടെ ചിത്രമടക്കമുള്ള തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലിസിന് കൈമാറിയിരുന്നു. കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് പോലിസ് പറയുന്നത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് തന്റെ സ്റ്റുഡിയോ അടയ്ക്കുന്നതിനിടയില്  ഫോട്ടോഗ്രാഫറായ ഷാജി വെട്ടിപ്പുറത്തിന് നേരെ അക്രമം ഉണ്ടായത്. ലഹരിയില്‍  അസഭ്യം പറഞ്ഞതിനെ തുടര്ന്ന് സ്ഥാപനത്തിനു മുന്നില് നിന്ന് മാറാന് പറഞ്ഞപ്പോഴാണ് കല്ലെടുത്ത് ഷാജിയെ ഇയാള്‍ എറിഞ്ഞത്. മൂക്കിന് ഗുരുതരമായ പരിക്കേറ്റ ഷാജി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില് ചികില്‍സയാണ്. ബുധനാഴ്ച രാത്രതന്നെ ഷാജിയും മാധ്യമപ്രവര്‍ത്തകരും പോലിസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലിസ് എത്തിയത് വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു. നഗരത്തില് അലഞ്ഞു നടക്കുന്ന ഇയാളെ നേരത്തെയും ചില കേസുകളില് അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day