|    Dec 9 Fri, 2016 6:56 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകരെ പിന്‍തുണച്ച് സംയുക്ത ട്രേഡ് യൂണിയന്‍

Published : 6th November 2016 | Posted By: Navas Ali kn

trade

മാധ്യമപ്രവര്‍ത്തകരുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ പിന്‍തുണച്ച് സംയുക്ത ട്രേഡ് യൂണിയന്‍. മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടയുന്ന അഭിഭാഷകരുടെ നടപടിക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധമറിയിച്ചത്. മാധ്യമ പ്രവര്‍ത്തനം ഒരു തൊഴില്‍ മേഖലയാണ്. തൊഴിലെടുക്കാനുള്ള അവകാശത്തിന്‍മേലാണ് അഭിഭാഷകരുടെ കടന്നു കയറ്റം. ഇതിനെതിരേ കോടതിയും സര്‍ക്കാറും നിലപാട് വ്യക്തമാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ തടയുന്ന നടപടി അപലപനീയമാണ്. നിര്‍ഭയമായി ജോലി ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ പിന്‍തുണയും നല്‍കുമെന്നും ഇതിനായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ട്രേഡ് യൂണിയന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day