|    Dec 7 Wed, 2016 5:53 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്; കോടതിയില്‍നിന്ന് ഇറക്കിവിട്ടു

Published : 3rd November 2016 | Posted By: SMR

കൊച്ചി: ജിഷ വധക്കേസ് വിചാരണ റിപോര്‍ട്ട് ചെയ്യാനെത്തിയ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ഇറക്കിവിട്ടു. കഴിഞ്ഞദിവസം നടന്ന ജില്ലാ കോടതി മന്ദിരം ഉദ്ഘാടനം, ഹൈക്കോടതി വജ്രജൂബിലി ആഘോഷം എന്നിവ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനിന്നെന്നും അതിനാല്‍ കോടതിവാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും പറഞ്ഞാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തിരിഞ്ഞത്.
മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 12 റിപോര്‍ട്ടര്‍മാരെയാണ് കോടതിയില്‍നിന്ന് പുറത്താക്കിയത്. കോടതിമുറിയില്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരുന്ന മാധ്യമപ്രവര്‍ത്തകരോടാണ് ഇറങ്ങിപ്പോവാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ജില്ലാ ജഡ്ജി പറഞ്ഞാല്‍ ഞങ്ങള്‍ ഇറങ്ങിക്കൊള്ളാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിച്ചതോടെ ജഡ്ജിയല്ല, ഞങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു ഭീഷണി. ജഡ്ജിയെ കാണാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം ജഡ്ജിയുടെ ചേംബറിന് മുമ്പില്‍ നിരന്നുനിന്ന് അഭിഭാഷകര്‍ തടഞ്ഞു. ജഡ്ജിയെ കാണാന്‍ ശിരസ്തദാര്‍ വഴി മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ പോകുന്നതാണ് നല്ലതെന്ന് ശിരസ്തദാറും അഭിപ്രായപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്ന് ഇറങ്ങുകയായിരുന്നു.
ജിഷ കേസ് പരിഗണനയ്‌ക്കെടുക്കുമെന്ന് അറിഞ്ഞ് രാവിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ കോടതിയില്‍ എത്തിയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തക കോടതിമുറിയില്‍ ഇരുന്നയുടന്‍ ചില അഭിഭാഷകര്‍ അസഹിഷ്ണുത കാട്ടിത്തുടങ്ങി. ഈ മാധ്യമപ്രവര്‍ത്തകയെ എഴുന്നേല്‍പ്പിച്ചു വിടുകയും ചെയ്തു. ഉച്ചയൂണിന് കോടതി പിരിഞ്ഞശേഷം വീണ്ടും കോടതി കൂടിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ആദ്യം മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങാന്‍ കൂട്ടാക്കാതായതോടെ പോലിസ് ഇടപെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day