|    Dec 10 Sat, 2016 6:14 pm

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് അകറ്റുന്ന നടപടി അവസാനിപ്പിക്കണം: വിഎസ്

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്  അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹനന്‍ എം ശാന്ത നഗൗഡര്‍ക്ക് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി വരുന്നതിനു കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
വിരലിലെണ്ണാവുന്ന അഭിഭാഷകരുടെ ദുര്‍വാശിയും ദുരഭിമാനവും ജനാധിപത്യവിരുദ്ധ സമീപനവും മൂലമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വന്നിരിക്കുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകളും തീരുമാനങ്ങളും  ഉണ്ടായെങ്കിലും മാധ്യമപ്രവര്‍ത്തകരെ  തല്ലിയോടിക്കുന്ന സമീപനമാണ് ഒരുപറ്റം അഭിഭാഷകര്‍ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പേരുകേട്ട ഇന്ത്യയുടെ ജനാധിപത്യത്തിനു കളങ്കമേല്‍പ്പിക്കുന്ന നടപടിയാണിത്. കോടതി നടപടികള്‍ നിര്‍വിഘ്‌നം തുടരേണ്ടതുപോലെതന്നെ മാധ്യമപ്രവര്‍ത്തനം സ്വതന്ത്രവും നിഷ്പക്ഷവുമായി സാധ്യമാക്കേണ്ടത് ഭരണഘടനാപരമായ ചുമതലയാണ്. അവിടെ ഒരുപറ്റം അഭിഭാഷകരുടെ ഗൂഢതാല്‍പര്യങ്ങള്‍ക്കു മുന്നില്‍ പേടിച്ച് കോടതികള്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാത്തതും അവരെ ആക്രമിക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
17ാം നൂറ്റാണ്ടു മുതല്‍ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള മുറവിളികള്‍ വിഎസ് കത്തില്‍ ഓര്‍മിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക