|    Dec 9 Fri, 2016 10:49 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം: ഹൈക്കോടതിയിലേക്ക് ബഹുജന മാര്‍ച്ച് 14ന്

Published : 25th November 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം സംരക്ഷിക്കുന്നതിന് സംയുക്ത ട്രേഡ് യൂനിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14ന് ഹൈക്കോടതിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. കൊച്ചിയില്‍ ഇന്നലെ നടന്ന സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വന്‍ഷനിലാണ് തീരുമാനം.
ഇഎംഎസ് ടൗണ്‍ഹാളില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ പ്രഫ. എം കെ സാനു  ഉദ്ഘാടനംചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കേണ്ട അഭിഭാഷകര്‍തന്നെ അതിന് തടയിടുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവകാശം സംരക്ഷിക്കേണ്ട ജുഡീഷ്യറിതന്നെ അതിന് തടസ്സമായി നില്‍ക്കുന്നത് തിരുത്തണമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഭിഭാഷകര്‍ക്കു മാത്രമല്ല ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കെ വി തോമസ് എംപി വെളിപ്പെടുത്തി. കോടതികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗാമായുള്ള ആസൂത്രിത നീക്കമാണിതെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ സ്വാഗതം പറഞ്ഞു. കെ പി രാജേന്ദ്രന്‍, എം എം ലോറന്‍സ്, മനോജ് ഗോപി, കളത്തില്‍ വിജയന്‍, രഘുനാഥ് പനവേലി, അബ്ദുല്‍ഗഫൂര്‍, എം ഒ വര്‍ഗീസ്, ആര്‍ ഗോപകുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day