|    Dec 4 Sun, 2016 7:44 pm

‘മാധ്യമങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ നിഷേധാത്മക സമീപനം’

Published : 22nd October 2016 | Posted By: SMR

ഷാര്‍ജ: ഇന്ത്യന്‍ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായി സ്ഥിരമായി സ്റ്റീരിയോ ടൈപ്പ് വാര്‍ത്തകള്‍ മാത്രം നല്‍കുകയാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണമായ ടുസര്‍ക്കിള്‍ സ്ഥാപകനും സിഇഒയുമായ ഖാഷിഫ് ഉല്‍ ഹുദ പറഞ്ഞു.
അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ (എഎംയു) സ്ഥാപകനായ സര്‍ സയ്യിദ് അഹ്മദ് അലി ഖാന്റെ 199ാം ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ എംപവര്‍മെന്റ് കോണ്‍ഫറന്‍സ് എന്ന പേരിലാണ് ജന്മദിനം ആഘോഷിച്ചത്. ഇന്ത്യയില്‍ മുസ്‌ലിംകളും പിന്നാക്കവിഭാഗങ്ങളും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാവുമെന്ന് നേരത്തേ തന്നെ സര്‍ സയ്യിദ് മനസ്സിലാക്കിയിരുന്നതായി എഎംയു അലുമ്‌നി ഫോറം പ്രസിഡന്റ് ഖുതുബുര്‍ റഹ്മാന്‍ പറഞ്ഞു.
രാജ്യത്ത് വ്യാപകമായ അനീതി നിലനില്‍ക്കുന്നതിനു കാരണം രാഷ്ട്രീയനേതാക്കളാണെന്നും മുസ്‌ലിം നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രമുഖ പത്രപ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു.
ഗുജറാത്തിലെ കലാപത്തെക്കുറിച്ച് വളരെ പ്രയാസപ്പെട്ട് എട്ടു മാസംകൊണ്ടുണ്ടാക്കിയ റിപോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് തനിക്ക് മാനസിക ചികില്‍സ തേടി പോവേണ്ട ഗതി വന്നെന്നും അവര്‍ പറഞ്ഞു. 10 ലക്ഷം ബാങ്ക് ലോണെടുത്താണ് തന്റെ അനുഭവം പുസ്തകരൂപത്തിലാക്കിയതെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാതെ ഇന്ത്യക്ക് ഉയര്‍ന്നുവരാന്‍ കഴിയില്ലെന്ന് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി ഡോ. അശോക് ചൗധരി പറഞ്ഞു. ഈ സമൂഹം ഇപ്പോഴും സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഏറ്റവും താഴെയാണ്. ഇതിനാണു മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day