|    Dec 4 Sun, 2016 7:47 pm

മാതൃകയായി പഞ്ചായത്ത് അംഗം; മുന്‍ഗണന പട്ടികയില്‍ നിന്നൊഴിവാകാന്‍ അപേക്ഷ നല്‍കി

Published : 9th November 2016 | Posted By: SMR

കിളിമാനൂര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡില്‍ കൊണ്ടുവന്ന മുന്‍ഗണന, പിന്‍ഗണന (പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി) പട്ടിക സംബന്ധിച്ച് ശക്തമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കെ മുന്‍ഗണന (പ്രയോറിറ്റി) പട്ടികയില്‍ വന്ന സ്വന്തം റേഷന്‍ കാര്‍ഡ് പിന്‍ഗണന (നോണ്‍ പ്രയോറിറ്റി) പട്ടികയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി പഞ്ചായത്ത് അംഗം മാതൃകയായി. പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ കിളിമാനൂര്‍ പോളച്ചിറ പഴയകുന്നുമ്മേല്‍ വീട്ടില്‍ വി ധരളികയാണ് താലൂക്ക് സപ്ലെ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വ്യാപകമായി തെറ്റുകള്‍ കടന്നു കൂടിയിരുന്നു. ധരളിക വിധവയാണെങ്കിലും സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നയാളും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടും കുടുംബാഗത്തിന് നാലുചക്ര വാഹനം സ്വന്തമായി ഉള്ളതുമാണ്. ഇതൊന്നും നോക്കാതെയാണ് ഇവരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന  പട്ടികയില്‍ ഉള്‍പെടുത്തിയത്. ഇത്തരത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ തന്നെ നൂറുകണക്കിന് കുടുംബങ്ങളാണ് മുന്‍ഗണന പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയത്. ഇതില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ധനികരും ഉള്‍പ്പെടുന്നുണ്ട്. അതേസമയം ദുരിതമനുഭവിക്കുന്നവരും കൂലി പണിയെടുത്ത് ജീവിക്കുന്നവരും നല്ല കിടപ്പാടമില്ലാത്തവരുമായ പലരും പിന്‍ഗണന പട്ടികയിലാണ് ഉള്‍പെട്ടിരിക്കുന്നത്. ഈ തിരിച്ചറിവാണ് സ്വമേധയാ അപേക്ഷ നല്‍കുവാന്‍ ധരളികയെ പ്രേരിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day