|    Dec 11 Sun, 2016 12:00 am

മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ പുത്രന്‍മാര്‍ക്ക് അവകാശമില്ല: ഡല്‍ഹി ഹൈക്കോടതി

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കാന്‍ പുത്രന്‍മാര്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മാതാപിതാക്കളുടെ വസതിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ നാന്‍ഗ്ലോയി സ്വദേശി സചിന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭാ റാണിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മകന്‍ വിവാഹിതനാണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമെ അവരുടെ വീട്ടില്‍ താമസിക്കാനാവു. പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് മാതാപിതാക്കളുടെ വീട്ടില്‍ താമസിച്ചിരുന്നു എന്നത് കൊണ്ട് മാത്രം ജീവിത കാലം മുഴുവന്‍ അത് അനുവദിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്ക് ഇല്ലെന്നും കോടതി വിധിയില്‍ പറയുന്നു. മാതാപിതാക്കള്‍ അനുവദിക്കുന്ന കാലത്തോളമെ പുത്രന്‍മാര്‍ക്ക് അവരുടെ വീടുകളില്‍ താമസിക്കാനാവു എന്നും വിധിയില്‍ പറയുന്നു. വിചാരണ കോടതി പുറപ്പെടുവിച്ച മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധി ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നിച്ച് താമസിച്ച കാലത്ത് രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും വീട്ടു ചെലവുകളും വൈദ്യുതി ബില്ലുകളും അടയ്ക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അതിനാല്‍ അവര്‍ തങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് വിചാരണ കോടതി മാതാപിതാക്കള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നത്. രണ്ട് ആണ്‍മക്കളും തങ്ങളോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ഇവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയതിന് ശേഷം മക്കളുമായി തങ്ങള്‍ക്ക് ബന്ധമില്ലന്നും മാതാപിതാക്കള്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക