|    Dec 3 Sat, 2016 5:51 am
FLASH NEWS

മാട്ടൂലില്‍ യുവാവിനു വെട്ടേറ്റ സംഭവം: നാലുപേര്‍ അറസ്റ്റില്‍

Published : 9th November 2016 | Posted By: SMR

പഴയങ്ങാടി: മാട്ടൂലില്‍ യുവാവിവെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഭാര്യ വീട്ടിലേക്ക് കുടുംബസമേതം പോവുകയായിരുന്ന പരിയാരം കോരന്‍പീടികയിലെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മാട്ടൂല്‍ സ്വദേശികളായ വി വി റസാഖ്(31), യു ജൗഹ ര്‍(26), പി കെ ഇര്‍ഫാന്‍(22), വി വി റഹീസ്(20) എന്നിവരെയാണ് തളിപ്പറമ്പ് സിഐ കെ ഇ പ്രേമചന്ദ്രനും സംഘവും ഇന്നലെ രാവിലെ പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രിയാണ് കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോടന്‍ ഉമീറി(46)നെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാത്രി 8.30 ഓടെ മാട്ടൂല്‍ കുഞ്ഞിക്കണ്ണന്‍ ബസ്്‌സ്‌റ്റോപ്പിലാണു സംഭവം.ഓട്ടോ ടാക്‌സിയില്‍ പോവുകയായിരുന്ന ഉമീറിനെയും കുടുംബത്തെയും ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെയും മക്കളെയും വാള്‍ വീശി ഓടിച്ചതിനു ശേഷം ഉമീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day