|    Dec 3 Sat, 2016 5:50 am
FLASH NEWS

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം; ഇന്റര്‍മിലാനെ ഷെവ മുക്കി

Published : 26th November 2016 | Posted By: SMR

ഓള്‍ഡ് ട്രഫോര്‍ഡ്: യൂറോപാ ലീഗില്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വെയ്ന്‍ റൂണി ഫോമിലേക്കുയര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഫെയ്‌നൂര്‍ദിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തറപറ്റിച്ചാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ ജുവാന്‍ മാറ്റ, ബ്രാഡ് ജോണ്‍സ്, ജെസ് ലിങ്കാര്‍ഡ് എന്നിവരും യുണൈറ്റഡിനായി വലകുലുക്കി. എന്നാല്‍ കരുത്തന്‍മാരായ ഇന്റര്‍മിനാനെ 3-2 ന് ഷെവ മുക്കി. തീപാറും പോരാട്ടത്തിനൊടുവില്‍ ഷെവ അര്‍ഹിച്ച വിജയം നേടിയെടുക്കുകയായിരുന്നു. എഎസ് റോമയും ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പ്ലെസനെ തറപറ്റിച്ചു.

ഫുള്‍ ഫോമില്‍ മിന്നി യുനൈറ്റഡ്
ആധികാരിക വിജയമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേത്. വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന ബഹുമതി കൂടി  സ്വന്തമാക്കിയ മല്‍സരമായിരുന്നു ഇന്നലത്തേത്. മുന്‍ താരം റൂഡ് വാന്‍ നിസ്‌ലെറിയുടെ 38 ഗോള്‍ എന്ന റെക്കോഡാണ് റൂണി ഇന്നലെ തിരുത്തിയെഴുതിയത്. മല്‍സരത്തിന്റെ 35ാം മിനിറ്റില്‍ യുണൈറ്റഡിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്ന് റൂണി നേടിയ ഗോളിലൂടെയാണ് പുതിയ റെക്കോഡ് റൂണിയെതേടിയെത്തിയത്.
കളി മികവിന്റെ മികച്ച വിജയം തന്നെയാണ് ഇന്നലത്തെ മല്‍സരത്തില്‍ യുണൈറ്റഡ് നേടിയെടുത്തത്. മല്‍സരത്തിന്റെ തുടക്കം മുതലേ തന്നെ ഫെയ്‌നൂര്‍ദ് ഗോള്‍പോസ്റ്റില്‍ അക്രമം വിതറാന്‍ യുണൈറ്റഡ് ശ്രമിച്ചുകൊണ്ടേയിരുന്നു. പോഗ്ബയും ജുവാന്‍ മാറ്റയും ജെസ് ലിങ്കാര്‍ഡുമെല്ലാം കളം നിറഞ്ഞാടിയപ്പോള്‍ തോല്‍വി വഴങ്ങുകയല്ലാതെ ഫെയ്‌നൂര്‍ദ് താരങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. കൃത്യമായ പാസുകളും മികവുറ്റ ഷോട്ടുകളും പലസമയങ്ങളിലും ഫെയ്‌നൂര്‍ദ് പ്രതിരോധത്തിന് കടുത്തവെല്ലുവിളി ഉയര്‍ത്തി. മല്‍സരത്തില്‍ ആദ്യം വലകുലുക്കിയത് റൂണിയാണ്. ആദ്യ പകുതിയില്‍ 1-0 ന്റ ലീഡ് മാത്രമാണ് യുണൈറ്റഡ് നേടിയത്.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് നിര കൂടുതല്‍ അക്രമാസക്തമായി. മല്‍സരത്തിന്റ 69ാം മിനിറ്റില്‍ ജുവാന്‍മാറ്റ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. മല്‍സരത്തില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതോടെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ ജോണ്‍സിന്റെ വകയായിരുന്നു.
ഗോള്‍ മടക്കാന്‍ ഫെയ്‌നൂര്‍ദ് താരങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധത്തെ ഭേദിക്കാനായില്ല. മല്‍സരം തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ലിങ്കാര്‍ഡ് ഫെയ്‌നൂര്‍ദിന് അവാസാന ഷോക്കും നല്‍കി.
മല്‍സരത്തിന്റെ 90ാം മിനിറ്റില്‍ മിന്നും ഗോളോടെ 4-0 ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ജോസ് മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡ് പട കളം വിട്ടത്. ജയിച്ചെങ്കിലും ഗ്രൂപ്പ് എയില്‍ ഓമ്പതു പോയിന്റുകളുമായി രണ്ടാം സ്ഥാനക്കാരാണ് യുണൈറ്റഡ്. 10 പോയിന്റുകളുമായി ഫെനര്‍ബസാണ് ഒന്നാം സ്ഥാനത്ത്.

ഇന്റര്‍മിലാന് കാലിടറി
തീപാറും പോരാട്ടമായിരുന്നു ഇന്റര്‍മിലാനും – ഷെവെയും പുറത്തെടുത്തത്. മല്‍സരത്തിന്റെ തുടക്കം മുതലേ ഇരു ടീമുകളും അക്രമണ ശൈലി പുറത്തെടുത്ത് മുന്നേറിയപ്പോള്‍ മല്‍സരത്തിന്റെ ആവേശവും ഉയര്‍ന്നു. നിര്‍ണായക മല്‍സരത്തില്‍ തോല്‍വി വഴങ്ങിയതോടെ മിലാന് നോക്കൗട്ട് റൗണ്ടില്‍നിന്നും പുറത്തായി. അഞ്ച് മല്‍സരങ്ങളില്‍നിന്ന് നാലു തോല്‍വി വഴങ്ങിയ മിലാന്‍ മൂന്നു പോയിന്റുകളുമായി സീസണില്‍ നാലാം സ്ഥാനത്താണുള്ളത്. മികച്ച തുടക്കം ലഭിച്ചിട്ടും മിലാന്‍ മല്‍സരം കൈവിട്ട് കളയുകയായിരുന്നു. മല്‍സരത്തിന്റ 13ാം മിനിറ്റില്‍ത്തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ വലകുലുക്കിയ മിലാന്‍ 25ാം മിനിറ്റില്‍ മാര്‍സലോ ബ്രോസോവിക്കിലൂടെ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ 2-0 ന്റെ ആധികാരിക ലീഡ് നേടിയ മിലാനെ രണ്ടാം പകുതിയില്‍ അനങ്ങാന്‍ വിടാതെ മൂന്നു ഗോളുകള്‍ മടക്കിയാണ് ഷെവ വിജയം പിടിച്ചടക്കിയത്. 69ാം മിനിറ്റില്‍ സമിര്‍ ഹന്‍ഡോവിക് ചുവപ്പുകാര്‍ഡുകണ്ട് പുറത്തുപോയപ്പോള്‍ 10 പേരായി ഒതുങ്ങിയ മിനാന്‍ പടയെ ഷെവ തകര്‍ത്തുതരിപ്പണമാക്കി.
58ാം മിനിറ്റില്‍ ലൂസിയോ മറന്‍ഹയാണ് ഷെവക്കായ് ്അക്കൗണ്ട് തുറത്തത്. 71ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അന്റോണി ന്വാക്മി സമനില ഗോള്‍ നേടിയെടുത്തു. മല്‍സരത്തിന്റെ 90ാം മിനിറ്റില്‍ ബെന്‍ സഹറാണ് ഷെവയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്.മറ്റൊരു മല്‍സരത്തില്‍ കരുത്തന്‍മാരായ റോമ പ്ലെസനെ 4-1 ന് തോല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day