|    Dec 7 Wed, 2016 9:52 pm
FLASH NEWS

മാങ്ങാട്ടിടത്ത് സിപിഎം അനുഭാവിയുടെ വീടിനു ബോംബേറ്

Published : 31st October 2016 | Posted By: SMR

കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് സിപിഎം അനുഭാവിയുടെ വീടിനു നേരെ ബോംബേറ്. ആമ്പിലാട്ടെ മഠത്തിന്റവിട വീട്ടില്‍ കോങ്ങാട് രാഘവന്റെ വീട്ടിനു നേരെയാണ് ആര്‍എസ്എസ്-ബിജെപി സംഘം ബോംബെറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ബോംബേറില്‍ വീട്ടുചുമര്‍, കോണ്‍ക്രീറ്റ്, വാതില്‍, ജനല്‍ചില്ലുകള്‍ തുടങ്ങിയവ തകര്‍ന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ കെ പി സുരേഷ്ബാബു, എസ് ഐ കെ ജെ ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘമെത്തി. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കണ്ടാലറിയാവുന്ന ആറ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. ജില്ലയില്‍ സമാധാനം ഉണ്ടാവരുതെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് കൂത്തുപറമ്പ് ആമ്പിലാട്ടെ വീടാക്രമണം തെയിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബോംബില്‍ ഉപയോഗിച്ച ലോഹഭാഗങ്ങള്‍ ചിതറിയാണ് വീടിന്റെ ജനല്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിനടുത്തുള്ള മുല്ലപ്പള്ളി ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണം. സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day