|    Dec 3 Sat, 2016 12:15 pm
FLASH NEWS

മാക്‌സന്‍ കുറ്റവാളിയെങ്കില്‍ സംരക്ഷിക്കില്ല: മേഴ്‌സിക്കുട്ടിയമ്മ

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: രാമഭദ്രന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പേഴ്‌സനല്‍ സ്റ്റാഫ് അംഗം മാക്‌സന്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സിപിഎം നേതാക്കളെ പ്രതിചേര്‍ക്കുന്നത് രാഷ്ട്രീയപകപോക്കലാണെന്നും സിബിഐയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന നടപടിയാണ് ഇതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം, കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയുടെ പ്രസ്താവന ബാലിശമായിപ്പോയി. അല്ലെങ്കില്‍തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകമന്വേഷിക്കാന്‍ ബിജെപി എന്തിന് ഗൂഢാലോചന നടത്തണമെന്നും ചെന്നിത്തല ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day