|    Dec 8 Thu, 2016 3:38 am
FLASH NEWS
Home   >  Sports  >  Cricket  >  

മഹേന്ദ്ര ജാലം ‘ക്യാപ്റ്റന്‍ കൂള്‍’

Published : 31st October 2016 | Posted By: SMR

വിശാഖപട്ടണം: വിമര്‍ശകര്‍ കല്ലെറിഞ്ഞാലും തെറിവിളിച്ചാലും കളിക്കളത്തില്‍ ഈ ക്യാപ്റ്റന്‍ കൂളാണ്. മഹേന്ദ്ര സിങ് ധോണി എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിമര്‍ശകര്‍ക്കുള്ള മറുപടി മല്‍സരത്തിലൂടെ തെളിയിച്ചുകൊടുത്തു. കിവീസിനെതിരേ ഏകദിന പരമ്പരയിലെ അവസാന മല്‍സരം മാത്രം മതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ മാസ്മരികത മനസിലാക്കാന്‍.
കളിക്കളത്തില്‍ ഓടിനടന്ന് നിര്‍ദേശങ്ങള്‍ നല്‍കാനും പരീക്ഷണങ്ങളെ വിജയത്തിലേക്കെത്തിക്കാനും ധോണിക്കുള്ള കഴിവ് അപാരം തന്നെയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ കേജാര്‍ യാദവിന് ഓവര്‍ നല്‍കിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല കളി മാറ്റിമറിക്കാന്‍ പോകുന്ന ഓവറാണതെന്ന്.  മൂന്ന് മുന്‍നിര വിക്കറ്റുകള്‍ യാദവ് നേടിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് ധോണിക്ക് സ്വന്തം. ഇത്തരത്തില്‍ എത്രയോ പ്രതീക്ഷിക്കാത്ത തീരുമാനങ്ങളിലൂടെ ഇന്ത്യയെ ധോണി വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
അവസാന ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പരമ്പരയില്‍ തല്ലു വാങ്ങിക്കൂട്ടി സ്ഥിരതയില്ലാത്ത ബൗളര്‍മാരെ വിശ്വസിച്ച് ബാറ്റിങ്ങ് തിരഞ്ഞെടുക്കുമ്പോള്‍ ധോണി എന്താണ് ഉദ്ദേശിച്ചതെന്ന് മല്‍സരത്തിലൂടെ ക്യാപ്റ്റന്‍ കൂള്‍ കാട്ടിതന്നു. സ്പിന്‍ മാന്ത്രികതയില്‍ 79 റണ്‍സിന് കിവീസ് കൂടാരം കയറിയപ്പോള്‍ ധോണി എന്ന താരത്തിന്റെ ക്യാപ്റ്റന്‍സിയിലെ മികവ് കളിക്കളത്തില്‍ നിറഞ്ഞുനിന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day