|    Dec 11 Sun, 2016 9:37 am

മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: സ്ത്രീ പീഡനക്കാരേയും കൂട്ടാളികളേയും സംരക്ഷിക്കുന്ന മന്ത്രി കെ കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അവര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്നു. പീഡനകേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണവും നല്‍കുന്നു. ഗുണ്ടകളും സാമൂഹ്യ വിരുദ്ധന്‍മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പീഡനകേസില്‍ ഇരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നിലപാട് ന്യായീകരിച്ച മന്ത്രി ശൈലജ ടീച്ചറുടെ നിലപാടുകള്‍ കുറ്റകരമാണ. 90 വയസുള്ള സ്ത്രീ പീഡിപ്പിക്കപ്പെട്ടപ്പോല്‍ ഉടനെ അറസ്റ്റുണ്ടായി. എന്നാല്‍ പീഡനത്തിന് ഇരയായ സ്ത്രീ പേരുകള്‍ വെളിപ്പെടുത്തിയിട്ടും പോലിസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ കോലം കത്തിച്ചു. വിടി ബല്‍റാം എംഎല്‍എ,  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി ജനറല്‍ സെക്രട്ടറി വല്‍സലാ പ്രസന്നന്‍, കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീര്‍, ശോഭ വിശ്വനാഥ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക