|    Dec 10 Sat, 2016 2:48 am
FLASH NEWS

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍; സര്‍ക്കാരിന്റെ നിലപാട് തേടി

Published : 8th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതി പുനസ്സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മരുത്തടി സ്വദേശി ഡോ. എസ് ഗണപതി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സമിതിയെ നിയോഗിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനും നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മസ്തിഷ്‌ക മരണത്തിന്റെ മറവില്‍ അവയവദാനം മറയാക്കി കച്ചവടം നടക്കുന്നുണ്ടെന്നും ഇതു തടയാന്‍ മരണം സ്ഥിരീകരിക്കാനുള്ള സമിതിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day