|    Dec 4 Sun, 2016 1:40 pm

മസ്ഊദ് അസ്ഹര്‍ ‘ഭീകരന്‍’: മുശര്‍റഫ്

Published : 29th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ ‘ഭീകര’നെന്നു വിശേഷിപ്പിച്ച് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്. രാജ്യത്തു നടന്ന സ്‌ഫോടനങ്ങളില്‍ അസ്ഹറിന് പങ്കുള്ളതായും മുന്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍, അസ്ഹറിനെ ഭീകരനായി പ്രഖാപിക്കാന്‍ യുഎന്നില്‍ ചൈനയോട് ആവശ്യപ്പെടാന്‍ പാകിസ്താന്‍ തയ്യാറാവാത്തതിനെക്കുറിച്ച് മുശര്‍റഫ് പ്രതികരിച്ചില്ല. അസ്ഹറിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നു പറഞ്ഞായിരുന്നു ചൈനയുടെ നടപടി.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫിസ് ഉദ്യോഗസ്ഥനെ ചാരവൃത്തി ആരോപിച്ച് പുറത്താക്കിയ നടപടിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുശര്‍റഫിന്റെ പ്രതികരണം. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതു ശരിയല്ല. അന്താരാഷ്ട്രതലത്തില്‍ നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നവാസ് ശരീഫ് സര്‍ക്കാര്‍ പരാജയമാണെന്നും പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാംപുകളെക്കുറിച്ച് അറിയില്ലെന്നും മുന്‍ സൈനികമേധാവി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day