|    Dec 11 Sun, 2016 7:20 pm
FLASH NEWS

മഷി തീര്‍ന്ന പേനകള്‍ കളയരുത്; ആവശ്യക്കാരുണ്ട്

Published : 31st October 2016 | Posted By: SMR

തൊടുപുഴ: മഷി തീരുമ്പോഴോ കേടാവുമ്പോഴാ നിങ്ങള്‍ പേന സാധാരണ വലിച്ചെറിയാറല്ലേ പതിവ്. ഇനി അവയ്ക്കും ആവശ്യക്കാരുണ്ട്.ഉപയോഗശേഷം വലിച്ചെറിയപ്പെടുന്ന ബോള്‍ പോയിന്റ് പേനകള്‍ ശേഖരിക്കുന്ന ഒരു പരിപാടിയാണ് പെന്‍െഡ്രെവ്. നവംബര്‍ 13 വരെ ഇങ്ങനെ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പേനകള്‍ ശേഖരിച്ച് അടുത്ത കൊച്ചി മുസിരിസ് ബിനാലെ വേദിയില്‍ എത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.ബിനാലെ വേദിയിലെ കലാകാരന്‍മാര്‍ ഈ പേനകള്‍ കൊണ്ട് ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഒരുക്കും.പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നത്തിന്റെ രൂക്ഷതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ലോകത്തില്‍ തന്നെ ആദ്യമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പ്ലാസ്റ്റിക് പേനകള്‍ ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ രൂപപ്പെടുത്താന്‍ ആവശ്യമാണ്.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്യുവര്‍ ലിവിങ്’ എന്ന സംഘടനയുമായി സഹകരിച്ച് തൊടുപുഴ മേഖലയില്‍ നിന്നു പരമാവധി പേനകള്‍ സ്വരൂപിച്ചു നല്‍കുന്ന ചുമതല വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളാണ് ഏറ്റെടുത്തിരിക്കുന്നത്.അവര്‍ പേനകളുടെ ശേഖരണം തുടങ്ങിക്കഴിഞ്ഞു.സ്‌കൂളുകളില്‍ നിന്ന് ഓഫിസുകളില്‍ നിന്നും ഇത്തരം പേനകള്‍ സംഭരിക്കുന്നതിനുള്ള ‘പെന്‍െ്രഡെവ് ബോക്‌സുകള്‍’ അതതു സ്ഥലങ്ങളില്‍ സംഘാടകര്‍ എത്തിക്കും.നവംബര്‍ 12നകം നിക്ഷേപിച്ച പേനകള്‍ ഉള്‍ക്കൊള്ളുന്ന ബോക്‌സുകള്‍ തിരികെയെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക