|    Dec 7 Wed, 2016 2:07 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മഴയെത്തിയില്ല; മൂടല്‍ മഞ്ഞിന് സാധ്യത

Published : 27th October 2016 | Posted By: SMR

ദോഹ: ഉയര്‍ന്ന നിരക്കിലുള്ള ഈര്‍പ്പം അന്തരീക്ഷത്തില്‍ ജലബാഷ്പങ്ങള്‍ നിറയ്ക്കുന്നതിനാല്‍ ഈയാഴ്ച രാത്രിയിലും പുലര്‍ച്ചെയും ശക്തമായ മൂടല്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കാഴ്ചാ പരിധി ഒരു കിലോമീറ്ററും അതില്‍ താഴെയുമായി ചുരുങ്ങും.
പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം പ്രഭാതങ്ങളില്‍ മൂടല്‍ അനുഭവപ്പെട്ടിരുന്നു. മൂടല്‍ മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റിന് പകരം ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞയാഴ്ചയാണ് ഖത്തറില്‍ വസ്മി സീസണിന് തുടക്കമായത്. അടുത്ത രണ്ട് മാസങ്ങളില്‍ രാജ്യത്ത് മഴ വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഈ മാസം പകുതി മുതലാണ് മഴ പ്രവചിക്കപ്പെട്ടത്. എന്നാല്‍, കാര്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അല്‍ജസീറ സീനിയര്‍ കാലാവസ്ഥാ വിദഗ്ധ സ്റ്റെഫ് ഗോള്‍ട്ടര്‍ പറഞ്ഞു.
അതേ സമയം, ഇന്നലെ ഉച്ചയ്ക്ക് ശേഷം ഖത്തറിന്റെ വടക്കു ഭാഗത്ത് ചെറിയ തോതില്‍ മഴ ലഭിച്ചു. എന്നാല്‍, മധ്യദോഹയില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ അവസാനത്തോടെ താപനില 30 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലായി താഴുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day