|    Dec 5 Mon, 2016 10:06 pm
FLASH NEWS

മഴയുടെ കുറവ്; പാടശേഖരങ്ങളില്‍ കര്‍ഷകര്‍ രണ്ടാം വിളനെല്‍ക്കൃഷി ഉപേക്ഷിച്ചു

Published : 1st November 2016 | Posted By: SMR

വടക്കഞ്ചേരി: മഴയുടെ കുറവുമൂലം പാടങ്ങളില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് മംഗലം,കരുവപ്പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷി ഉപേക്ഷിച്ചു. ഇതിനാല്‍ ഏക്കര്‍കണക്കിന് കൃഷിസ്ഥലമാണ് തരിശ്ശായി കിടക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് വെള്ളമില്ലാത്ത രണ്ടാംവിള കൃഷി വേണ്ടെന്ന് വെക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ പൊടിവിത നടത്തുന്നതുപോലെയാണ് ചില കര്‍ഷകര്‍ നെല്ല് വിതച്ച് പരീക്ഷണം നടത്തുന്നത്.തുലാമഴ കനിഞ്ഞാല്‍ പൊടിയില്‍ വിതച്ച നെല്ല് മുളച്ച് വളരും. അതല്ലെങ്കില്‍ എല്ലാം ഉണങ്ങി പരീക്ഷണകൃഷി നഷ്ടത്തിലാകും. പോത്തുണ്ടി ഡാമില്‍ നിന്നും മംഗലംഡാമില്‍ നിന്നും കനാല്‍വഴി ഇവിടെ വെള്ളം എത്തുമെങ്കിലും ഇത്തവണ കനാല്‍ വൃത്തിയാക്കാന്‍ വൈകിയതിനാല്‍ ഡാമില്‍ നിന്നും വെള്ളം വിട്ടാലും സബ് കനാലുകള്‍ വഴി വെള്ളം എത്താന്‍ ബുദ്ധിമുട്ടാകും. വെള്ളം കിട്ടിയാല്‍ തന്നെ ഞാറ് പാകി നടീല്‍ നടത്താനുള്ള സമയമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പോത്തുണ്ടി ഡാമില്‍ വെള്ളമില്ലാത്തതിനാല്‍ കരുവപ്പാടം പാടശേഖരത്തില്‍ കൃഷിചെയ്താലും അത് ഉണങ്ങി നശിക്കും.മഴയെ മാത്രം ആശ്രയിച്ചു കൃഷിചെയ്യുന്ന കരപാടങ്ങളിലെല്ലാം ഒന്നാംവിള നെല്‍കൃഷിതന്നെ ഉണക്കംകൂടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാടശേഖരങ്ങളിലെ പച്ചക്കറികൃഷിയും അവതാളത്തിലായിരിക്കുകയാണ്. മഴകുറവ് റബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളെ സാരമായി ബാധിക്കും. ഈ വര്‍ഷത്തെ  മഴകുറവിന്റെ ലക്ഷണങ്ങള്‍ അടുത്തവിളവെടുപ്പോടുകൂടിതന്നെ കാണാനാകുമെന്നും കര്‍ഷകര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day