|    Dec 4 Sun, 2016 11:38 am

മഴയില്‍ വീട് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്ക്

Published : 2nd November 2016 | Posted By: SMR

പുനലൂര്‍: ശക്തമായ മഴയില്‍ പുനലൂര്‍ കക്കോട് വീട് തകര്‍ന്നു. ഗൃഹനാഥനും ഭാര്യക്കും പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ നാലു മണിക്കാണ് വീട് തകര്‍ന്നത്. പുനലൂര്‍ കക്കോട് ഇടിയിലക്കോട് പുത്തന്‍ വീട്ടില്‍ ഇ കെ ശശാങ്കന്റെ വീടാണ് തകര്‍ന്നു വീണത്. ശാശാങ്കനും(53), ഭാര്യ അമ്പിളി(45)ക്കുമാണ് വീടിന്റെ മേന്‍ക്കൂരയുടെ ഭാഗങ്ങള്‍ പതിച്ച് തലയ്ക്ക് പരിക്കേറ്റത്. ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശാങ്കനും ഭാര്യയും മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിലുണ്ടായ മഴയെ തുര്‍ന്ന് പലര്‍ച്ചെ വീടിന്റെ ഓട് മേഞ്ഞ മേല്‍ക്കൂര തകരുന്ന ശബ്ദ്ം കേട്ട് ഇവര്‍ ഓടി മാറി. ഇതിനിടെ മേല്‍കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെ അവശേഷിച്ച മേല്‍ക്കൂര നിലം പൊത്തി. ഇതിനിടെയാണ് ഓടും മേല്‍കൂരയുടെ ഭാഗങ്ങളും ഇവരുടെ തലയില്‍ വീണത്. ഗൃഹോപകരണങ്ങളും മറ്റെല്ലാ വസ്തുക്കളും തകര്‍ന്നു. വീടിന്റെ ചുമരുകള്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയില്‍ വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day