|    Oct 23 Sun, 2016 9:52 pm
FLASH NEWS

മഴയിലും കാറ്റിലും വ്യാപക നാശം

Published : 12th July 2016 | Posted By: SMR

കൊണ്ടോട്ടി: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശം. മരം വീണു വീട് തകര്‍ന്നു. കാടപ്പടി ആലക്കാപറമ്പ് ഇ കെ അലിഹസന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ ഉച്ചയോടെ കൂറ്റന്‍ പനമരം വീണത്. വീശിയടിച്ച കാറ്റില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലേക്ക് മരം പതിക്കുകയായിരുന്നു. വീടിന്റെ മുക്കാല്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. സംഭവസ്ഥലം പെരുവള്ളൂര്‍ വില്ലേജ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു.
മഞ്ചേരി: പാണ്ടിക്കാട് റോഡിലെ പയ്യനാടിന് സമീപം മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. മരം അഗ്നിശമനസേന നീക്കം ചെയ്തു. ഇന്നലെ പുലര്‍ച്ച അഞ്ചിനാണു പൂവത്തി മരം റോഡിലേക്ക് കടപുഴകി വീണത്. ഉടന്‍ മഞ്ചേരി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രണ്ടു മണിക്കൂര്‍ നേരം കഠിന പ്രയത്‌നത്തിനു ശേഷം മരം മുറിച്ചൊഴിവാക്കി. ലീഡിങ് ഫയര്‍മാന്‍ എം അബ്ദുള്‍കരീം, ഫയര്‍മാന്‍മാരായ അബ്ദുര്‍റഫീക്ക്, കെ മുഹമ്മദ്കുട്ടി, സൈനുല്‍ ആബിദ് നേതൃത്വം നല്‍കി.
തുവ്വൂര്‍: ശക്തമായ മഴയില്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഭിത്തികള്‍ തകര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. തെക്കുപുറത്തെ ചക്കാലക്കുന്നന്‍ ബിയ്യാത്തു എഴുപതുകാരിയും കുടുംബവുമാണ് വീട്ടില്‍ ഭീതിയോടെ കഴിയുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീട് മണ്ണുകൊണ്ടാണ് നിര്‍മിച്ചത്. മേല്‍ക്കൂര തകര്‍ന്നതുകാരണം മഴ പെയ്താല്‍ വീട്ടില്‍ ചോരും. നിര്‍ധന കുടുംബമായതിനാല്‍ അറ്റകുറ്റപ്പണി പോലും നടത്താനാവാത്ത വിഷമത്തിലാണ് ഈ കുടുംബം
കാളികാവ്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചോക്കാട് നാലു സെന്റ് കോളനിയിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. 20 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കിണറിന്റെ ആള്‍മറയും തൂണും തകര്‍ന്നു വീഞ്ഞു. ഇനി മുക്കിയെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. കഴിഞ്ഞ വര്‍ഷമാണ് കിണര്‍ പുതുക്കിപ്പണിതത്.
മോട്ടോറും പൈപ്പുകളും പൊട്ടി. നിര്‍മാണത്തിലെ തകരാറാത്ത് തകര്‍ച്ചയ്ക്കു കാരണം. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍ സ്ഥലം സന്ദര്‍ശിച്ച് പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് ഉടന്‍ പണി പൂര്‍ത്തിയാക്കുമെന്നറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പൈനാട്ടില്‍ അശ്‌റഫും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day