|    Dec 10 Sat, 2016 6:12 pm

മല്‍സ്യമേഖലയും സ്തംഭിച്ചു

Published : 29th November 2016 | Posted By: SMR

വൈപ്പിന്‍: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ വൈപ്പിന്‍കരയിലെ മല്‍സ്യമേഖല സ്തംഭിച്ചു. മുനമ്പം, മുരുക്കുംപാടം, കാളമുക്ക് ഹാര്‍ബറുമായി ബന്ധപ്പെട്ടുള്ള ബോട്ടുകളും വള്ളങ്ങളും മല്‍സ്യബന്ധനത്തിനിറങ്ങിയില്ല. നേരത്തെ പോയവരാരും ഹാര്‍ബറുകളില്‍ മല്‍സ്യവുമായി എത്തിയില്ല. ഈ രംഗത്തെ സംഘടനകളും ഹര്‍ത്താലില്‍ പങ്കെടുത്തതോടെയാണ് മേഖലയുടെ സ്തംഭനം. ഹര്‍ത്താലിനെതുടര്‍ന്ന് അപൂര്‍വം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ ഹര്‍ത്താലില്‍ പങ്കെടുത്തു. നിര്‍മാണമേഖലയിലും പ്രവൃത്തികള്‍ നടന്നില്ല. പണിമുടക്കിയ തൊഴിലാളികളും ബഹുജനങ്ങളും വിവിധ പഞ്ചായത്തുകളില്‍ പ്രകടനവും യോഗങ്ങളും നടന്നു. പള്ളിപ്പുറം മാണിബസാറില്‍— എ എസ് അരുണ, എ കെ ഗിരീഷ്, കെ എ ശ്രീജിത്, എ കെ ജായി, എ ബി സോജന്‍, സി എച്ച് അലി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക