|    Dec 7 Wed, 2016 7:56 pm
FLASH NEWS

മല്‍സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രി അവലോകനം ചെയ്തു

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയിലെ മല്‍സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫിഷറീസ്, മല്‍സ്യഫെഡ്, തീരദേശ വികസന കോര്‍പറേഷന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഫിഷര്‍മാന്‍സ് ഫെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേര്‍ന്നത്. കീഴൂരില്‍ സ്ഥാപിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള ഫിഷറീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കി ജനുവരിയില്‍ ഉദ്ഘാടനം നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതരായ മല്‍സ്യ തൊഴിലാളികളെ കണ്ടെത്തി ഭൂമിയും വീടും യാഥാര്‍ഥ്യമാക്കും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് തീരദേശത്തുനിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം അഞ്ച് മാസത്തിനകം നടത്തണം. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ അനര്‍ഹര്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി അര്‍ഹരായവര്‍ക്ക് നല്‍കണം. ജില്ലയില്‍ മല്‍സ്യ തൊഴിലാളികളുടെ സുരക്ഷക്കായി സ്ഥിരം സംവിധാനം ഒരുക്കും. ജില്ലയിലെ മല്‍സ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമത്തിന്് പരിഹാരം കാണും. തളങ്കര പുലിമുട്ടും ഹാര്‍ബറും യാഥാര്‍ത്ഥ്യമാക്കും. കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടും മല്‍സ്യഫെഡ് മാനേജരോടും മന്ത്രി റിപോര്‍ട്ട് തേടി. യോഗത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ്് ചീഫ് എന്‍ജിനിയര്‍ പി കെ അനില്‍കുമാര്‍, ഫിഷറീസ് ജോയിന്റ്ഡയറക്ടര്‍ ഡോ. ദിനേശ് ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, മല്‍സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, മല്‍സ്യ സമൃദ്ധി നോഡല്‍ ഓഫിസര്‍ പി കെ സുരേന്ദ്രന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day