|    Dec 3 Sat, 2016 11:07 pm
FLASH NEWS

മല്‍സ്യത്തൊഴിലാളികള്‍ ബിഎസ്എന്‍എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Published : 22nd October 2016 | Posted By: SMR

തിരൂര്‍: മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ എഐടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബിഎസ്എന്‍എല്‍ ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. മണ്ണെണ്ണ വിതരണം ചെയ്തിട്ട് നാലുമാസം കഴിഞ്ഞു. മണ്ണെണ്ണ എത്രയും പെട്ടന്ന് കുടിശ്ശിക അടക്കം മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കണം. വന്‍കിട ട്രോളുകള്‍ മല്‍സ്യം പിടിക്കുന്നതു കാരണം മലബാര്‍ മേഖലയില്‍ മല്‍സ്യം ലഭിക്കുന്നില്ല. ഇതു കാരണം മലപ്പുറം ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകളിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ വള്ളവും ബോട്ടുമായി മലപ്പുറം ജില്ലയിലെ തിരക്കടലില്‍ മല്‍സ്യം ലഭിക്കുന്നില്ല ഇതുകാരണമാണ് മറ്റു തെക്കന്‍ ജില്ലകളിലേക്കു പോകുന്നത.് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വിദേശ ട്രോളുകളെ (വിദേശ വന്‍ കിട കപ്പലുകള്‍) നിരോധിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടാണ് മലപ്പുറം ജില്ലാ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ തിരൂര്‍ റീജണല്‍ ബിഎസ്്എന്‍എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹുസയ്ന്‍ ഇസ്പാടത്ത്  അധ്യക്ഷത വഹിച്ചു. മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശിയ ഖജാഞ്ചി എ കെ ജബ്ബാര്‍ കെ കെ ബാലന്‍ പി പി അര്‍ഷാദ്, സി പി ഹംസ കോയ അഡ്വ. നസീര്‍ അഹ്മദ്, കെ കെ ഹമീദ്, മൊത്തുട്ടി പുതുപൊന്നാനി, ഇബ്രഹിംകുട്ടി വെളിയംകൊണ്ട്, ഖാലിദ് താനൂര്‍ സംസാരിച്ചു സമരത്തിന് എം മൊയ്തീന്‍ കോയ ടി പി ആര്‍ മണികണ്ഠന്‍, എം പി ഇബ്രാഹിക്കുട്ടി, മുഹമ്മദ് ബാവ താനൂര്‍, സര്‍ദര്‍ ഹംസ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day