|    Dec 3 Sat, 2016 3:48 am
FLASH NEWS

മല്‍സ്യക്കൃഷിയിലെ മുന്നേറ്റം; മുതല്‍കൂട്ടായി ജില്ലാ മല്‍സ്യ ഉല്‍പാദന കേന്ദ്രം

Published : 12th November 2016 | Posted By: SMR

കല്‍പ്പറ്റ: പൂക്കോട് തടാകക്കരയില്‍ ജില്ലാ മല്‍സ്യോല്‍പാദന കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ലോകഫിഷറീസ് ദിനത്തില്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അക്വാപാര്‍ക്ക്, പട്ടികജാതി വനിതകളുടെ അലങ്കാര മല്‍സ്യ യൂനിറ്റ്, മല്‍സ്യമേള എന്നിവയ്ക്കും തുടക്കം കുറിക്കും. മല്‍സ്യവിത്തുല്‍പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നടക്കും. ഇതിനകം മല്‍സ്യകൃഷിയില്‍ വലിയ മുന്നേറ്റം നടത്തിയ ജില്ലയ്ക്ക് ഇതെല്ലാം കൂടുതല്‍ ഊര്‍ജം പകരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി എസ് ബെന്നി, ഡോ. ദിനേശന്‍ ചെറുവാട്ട്, ജോര്‍ജ് ചുള്ളിയാന, പി എം കുമാരന്‍, ജോസ് അമ്പലവയല്‍, കൃഷ്ണന്‍ പുഴമുടി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍പേഴ്‌സനും ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, കണ്‍വീനറായി സന്ദീപ് കെ രാജു, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണായി കെ മിനി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി പി കെ അനില്‍കുമാര്‍, റിസ്പഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണായി അനില തോമസ്, ഫുഡ് കമ്മിറ്റി ചെയര്‍പേഴ്‌സണായി എ ദേവകി, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാനായി കെ ശശീന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day