|    Dec 5 Mon, 2016 3:46 am

മല്‍സരവേദികളിലെ അന്തരം; കൊച്ചുശാസ്ത്രജ്ഞര്‍ തലങ്ങും വിലങ്ങും കറങ്ങി

Published : 25th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: കിലോമീറ്ററുകള്‍ മാറി സ്ഥിതി ചെയ്യുന്ന മല്‍സരവേദികളിലേക്ക് എത്തിപ്പെടാന്‍ കൊച്ചുശാസ്ത്രജ്ഞരും ഭാവിയിലെ സിവി രാമന്‍മാരും കറങ്ങിയത് തലങ്ങും വിലങ്ങും. ശാസ്ത്രമേളയിലെ വിവിധ വേദികള്‍ പലയിടത്തായതാണ് മല്‍സരാര്‍ഥികളുടെ യാതനകള്‍ക്ക് കാരണം. അതിനൊപ്പം താമസസ്ഥലവും മല്‍സരവേദികളും തമ്മിലുള്ള അന്തരവും ശാസ്ത്രമേളയുടെ കല്ലുകടിയായി. ശാസ്ത്ര, ഐടി മേളകള്‍ ഷൊര്‍ണൂര്‍ സെ ന്റ് തെരേസിലും ഗണിതശാസ്ത്രമേള എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലും, സാമൂഹിക ശാസ്ത്രമേള വാടാനാംകുറിശി ഹൈസ്‌കൂളിലും,  പ്രവൃത്തി പരിചയമേള വാണിയംകുളം ടിആര്‍കെ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളിലുമായാണ് നടക്കുന്നത്. വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്റ്റും കെവിആര്‍ ഹൈസ്‌കൂളിലാണ്. പ്രധാനവേദിയായി അറിയപ്പെടുന്ന കെവിആര്‍ ഹൈസ്‌കൂളില്‍ നിന്നു മറ്റുവേദികളിലേക്ക് കിലോ മീറ്ററുകളോളം സഞ്ചരിക്കണം. കെവിആര്‍ സ്‌കൂളില്‍ നിന്നു വാണിയകുളം ടിആര്‍കെഎച്ച്എസിലേക്കും വാടാനാംകുറിശിയിലേക്കും എത്തണമെങ്കില്‍ പത്തുകിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതുണ്ട്. മല്‍സരാര്‍ഥികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വേണ്ട സമയത്ത് അതൊന്നും കിട്ടിയില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മല്‍സരാര്‍ഥികള്‍ വേദികളിലേക്ക് പോയത് ഓട്ടോയും ടാക്‌സിയും പിടിച്ചാണ്. കെവിആര്‍ സ്‌കൂളില്‍ നിന്ന്് അടുത്തുളള വേദിയെന്നു പറയാന്‍ സെന്റ് തേരാസസും എസ്എന്‍ ട്രസ്റ്റ് സ്‌കൂളുകളുമാണ്. എന്നാല്‍ ഇവിടെയെത്തണമെങ്കിലും കിലോ മീറ്ററുകള്‍ സഞ്ചരിക്കണം. വേദികള്‍ പലയിടത്തായാലും തങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു. പക്ഷേ ഭക്ഷണം കഴിക്കാന്‍ കെവിആര്‍ സ്‌കൂളില്‍ തന്നെ വരണമെന്നത് വല്ലാത്ത ദുരിതമാണ് സമ്മാനിച്ചതെന്ന് മല്‍സരാര്‍ഥികള്‍ പറയുന്നു. ഇതൊക്കെ സഹിച്ച് മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്ക് പിന്നീടുള്ള തലവേദന താമസസ്ഥലത്തേക്ക് തിരിച്ചുപോവുകയെന്നതായിരുന്നു. മല്‍സരവേദികളില്‍ നിന്നു കിലോമീറ്ററുകള്‍ മാറിയാണ് മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. മല്‍സരവേദികളില്‍ നിന്ന് ഇവിടേക്ക് വാഹനം കിട്ടാന്‍ കുട്ടികള്‍ നന്നേ ബുദ്ധിമുട്ടി. പലരും ഓട്ടോ പിടിച്ചാണ് താമസസ്ഥലത്തേക്ക് യാത്രയായത്. ഷൊര്‍ണൂരിലെ വിവിധ സ്‌കൂളുകളിനു പുറമെ ചെറുതുരത്തിയിലും മല്‍സരാര്‍ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ശാസ്ത്രമേള തുടങ്ങിയതോടെ ഷൊര്‍ണൂരിലെ റോഡുകളില്‍ ഗതാഗതകുരുക്കും അനുഭവപ്പെടാന്‍ തുടങ്ങി. ഇന്നലെ രാവിലെ ഷൊര്‍ണൂര്‍ പാലത്ത് മണിക്കൂറുകളോളമാണ് ഗതാഗതതടസം ഉണ്ടായത്. ഇത്തരത്തിലെ കുരുക്കില്‍ മല്‍സരാര്‍ഥികളും അകപ്പെട്ടു. ഭാഗ്യത്തിന്റെ അനുകൂലമൊന്നുകൊണ്ടുമാത്രമാണ് പലര്‍ക്കും സമയത്ത് മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day