|    Dec 4 Sun, 2016 1:39 pm

മല്‍സരക്കമ്പത്തോടെ ഔദ്യോഗിക ഭാഷാ വാരാഘോഷത്തിന് തുടക്കം

Published : 2nd November 2016 | Posted By: SMR

കൊല്ലം: ഗൃഹാതുരതയുടെ മധുരം കിനിയുന്ന ‘മല്‍സരക്കമ്പം’ കേരളപ്പിറവി ദിനത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫന്‍സ് ഹാളിലെ സദസിന് വിരുന്നായി. ഒറ്റച്ചാനലു പോലും ഇല്ലാത്ത കാലത്തെ ഉല്‍സവക്കാഴ്ച്ചകളും വെടിക്കെട്ടും കുരീപ്പുഴ ശ്രീകുമാറിന്റെ വരികളിലൂടെ വര്‍ണ്ണക്കാഴ്ച്ചകളായി നിറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചാണ് കുരീപ്പുഴ കവിത ആലപിച്ചത്.  കൊല്ലം ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. മലയാളത്തിന്റെ തനത് സംസ്‌കാരം നിലനിര്‍ത്താന്‍ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കണം. കൊല്ലവുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സാഹിത്യ സാംസ്‌കാരിക നായകന്‍മാരായ കുമാരനാശാന്‍, ഇടപ്പള്ളി രാഘവന്‍, കെസി കേശവപിള്ള തുടങ്ങയവര്‍ക്ക് ജില്ലയില്‍ സ്മാരകങ്ങള്‍ വേണ്ടതുണ്ട് അദ്ദേഹം പറഞ്ഞുആഘോഷങ്ങള്‍ക്കപ്പുറം മലയാള ഭാഷയുടെ മാഹാത്മ്യം തിരിച്ചറിയാനും ഭാഷയുടെ പരിപോഷണത്തിനും എല്ലാവരും പരിശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ടി മിത്ര പറഞ്ഞു. കവി ചവറ കെഎസ് പിള്ള, ദേശീയ അധ്യാപക പുരസ്‌കാരം നേടിയ ആര്‍ രാധാകൃഷ്ണന്‍ എന്നിവരെ  ജില്ലാ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എഡിഎം ഐ അബ്ദുല്‍ സലാം  ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി ആര്‍ സാബു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day