|    Dec 10 Sat, 2016 11:54 pm

മലേസ്യയില്‍ കുട്ടിക്കടത്തുകാര്‍ പിടിയില്‍

Published : 2nd December 2016 | Posted By: SMR

ക്വാലാലംപൂര്‍: മലേസ്യയില്‍ കുഞ്ഞുങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. തലസ്ഥാനമായ ക്വാലാലംപൂരിനു സമീപമാണ് ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കുട്ടിക്കടത്ത് മാഫിയ ശക്തമാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുട്ടിക്കടത്തുകാരെ പിടികൂടുന്നതിനായുള്ള നടപടികള്‍ തുടരുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ കൂടുതല്‍ പേരെ അടുത്തുതന്നെ പിടികൂടാനാവുമെന്നും മലേസ്യന്‍ പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക