|    Dec 11 Sun, 2016 7:19 pm
FLASH NEWS

മലേസ്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ. വിപണിയില്‍

Published : 29th October 2016 | Posted By: mi.ptk

malaysia

ദുബയ്: മലേഷ്യ ഫാമാ അഗ്രോമാസിന്റെ ഉല്‍പന്നങ്ങളും കാര്‍ഷികാധിഷ്ഠിതമായ മറ്റു നിരവധി ഉല്‍പന്നങ്ങളും യുഎഇ വിപണിയിലിറക്കി. മലേഷ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്‍ഷിക വിഭാഗം ദുബയ്  ക്രൗണ്‍ പഌസ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യുഎഇയിലെ മലേഷ്യന്‍ അംബാസഡര്‍ ദത്തോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍ ആണ് ഇവ വിപണിയില്‍ ഇറക്കിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബയില്‍ നടന്ന ഗള്‍ഫുഡില്‍ നിന്നും സപ്തംബര്‍ഒക്‌ടോബര്‍ മാസങ്ങളിലായി റാസല്‍ഖൈമയില്‍ നടന്ന മെയ്ഡ് ഇന്‍ ഏഷ്യ എക്‌സ്‌പോ 2016ല്‍ നിന്നും ലഭിച്ച പ്രതികരണമാണ് മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ യുഎഇ വിപണിയിലിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 11ാമത് മലേഷ്യാ പഌന്‍ 2015’20 പ്രകാരം മലേഷ്യയിലെ കാര്‍ഷിക മേഖല പ്രതിവര്‍ഷം 3.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരിക്കുന്നു. പുത്തന്‍ കണ്ടെത്തലുകളും ഗവേഷണവും വികസനവും കൊണ്ട് കാര്‍ഷിക മേഖലയെ ആധുനീകരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ആഗോള ഇസ്‌ലാമിക സമ്പദ് ഘടനാ റിപ്പോര്‍ട്ടനുസരിച്ച്, 2015ല്‍ ലോകമുടനീളമുള്ള മുസ്‌ലിംകള്‍ ഭക്ഷ്യപാനീയങ്ങള്‍ക്കായി 1.17 ട്രില്യന്‍ ഡോളര്‍ (4.29 ട്രില്യന്‍ ദിര്‍ഹം) ആണ് ചെലവിട്ടത്. 2021ഓടെ 1.9 ട്രില്യന്‍ ഡോളറായി ഇത് വര്‍ധിക്കുമെന്നാണ് പ്രവചനം. ഇതിനു പുറമെ, യുഎഇയിലെ ഭക്ഷ്യ ഉപഭോഗം 2014ല്‍ 30.9 ബില്യന്‍ ദിര്‍ഹമായി പ്രവചിച്ചിരുന്നു. 2018ല്‍ ഇത് 40.8 ബില്യന്‍ ദിര്‍ഹമായി വികസിക്കും. സംസ്‌കരിച്ച ഭക്ഷ്യ വിഭവങ്ങളുടെ യുഎഇയിലെ വിപണനം ജനപ്രീതിയാര്‍ജിച്ചു വരികയാണെന്ന് അംബാസഡര്‍ പറഞ്ഞു. പ്രാദേശിക തലങ്ങളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും പാലിക്കാന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
10 വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഇന്നലെ ചടങ്ങില്‍ പുറത്തിറക്കിയത്. ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫികേഷന്‍ നല്‍കി വിതരണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ തന്നെ തങ്ങള്‍ നല്‍കുന്നുവെന്ന് മലേഷ്യന്‍ കാര്‍ഷിക വിഭാഗം കോണ്‍സുല്‍ ഷാഹിദ് അബൂബക്കര്‍ പറഞ്ഞു.
മലേഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടറും നിക്ഷേപ വിഭാഗം കോണ്‍സുലുമായ ശുക്‌രി അബൂബക്കറും ചടങ്ങില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക