|    Dec 7 Wed, 2016 5:55 pm
FLASH NEWS

മലിനീകരണം: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം- കെജ്‌രിവാള്‍

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി നഗരം വിഷവാതകങ്ങള്‍ നിറഞ്ഞ ഒരു മുറിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗ്യാസ് ചേംബറിലെന്ന പോലെയാണ് തലസ്ഥാന നഗരിയുടെ അവസ്ഥ. മലിനീകരണ നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുക നിറഞ്ഞ മൂടല്‍മഞ്ഞ് ഡല്‍ഹിയെ വിഴുങ്ങുകയാണ്. സമീപ സംസ്ഥാനങ്ങളായ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും മലിനീകരണ തോത് ഉയര്‍ന്നതും ഡല്‍ഹിയില്‍ വിഷവാതകം കുന്നുകൂടാന്‍ ഇടയാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണ നടപടികളൊന്നും ഇതിനാല്‍ ഫലം കാണുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. മലിനീകരണം ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് എത്തി.
ഡല്‍ഹിയിലെ മലിനീകരണത്തിന് ആക്കംകൂട്ടുന്ന പ്രധാന കാരണങ്ങളിലൊന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിയിടങ്ങളിലെ മാലിന്യങ്ങള്‍ കൂട്ടമായി കത്തിച്ച് നശിപ്പിക്കുന്നതാണ്.
മലിനീകരണത്തോത് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ 1800 െ്രെപമറി സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. എന്നാല്‍, തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ആശാസ്യമായ പരിഹാരമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുണ്ടാവുന്ന അന്തരീക്ഷമലിനീകരണ തോത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ആം ആദ്മി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗത രീതിയില്‍ പാടത്ത് കൃഷിക്ക് ശേഷം കറ്റയും മറ്റു മാലിന്യങ്ങളും കത്തിക്കുന്ന രീതിക്ക് പകരം അനുയോജ്യമായ പുതിയ മാര്‍ഗങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഷയം കേന്ദ്രം ചര്‍ച്ച ചെയ്യണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day