|    Dec 9 Fri, 2016 11:13 am

മലയോര മേഖലയിലെ ബാങ്കുകളില്‍ പണമില്ല; എടിഎമ്മുകള്‍ അടഞ്ഞുതന്നെ

Published : 1st December 2016 | Posted By: SMR

കാളികാവ്: നോട്ടു നിരോധനം രണ്ടാഴ്ച പിന്നിട്ടിരിക്കെ മലയോര മേഖലയില്‍ ദുരിതം ഇരട്ടിയായി. ഒരു ബാങ്കുകളിലും പണമില്ല. കാളികാവിലെ എടിഎമ്മുകള്‍ പൂര്‍ണമായും അടഞ്ഞുതന്നെ. ടൗണിലുള്ള അഞ്ചു എടിഎമ്മുകളും ഇക്കാലയളവില്‍ പത്ത് മിനുട്ടുപോലുപ്രവര്‍ത്തിച്ചിട്ടില്ല. നോട്ടമാറ്റിയെടുക്കല്‍ നേരത്തെ അവസാനിച്ചതും ദുരിതം ഇരട്ടിയാക്കി. നിരോധനത്തിനു മുമ്പുള്ള അക്കൗണ്ടിലുള്ളതോ പഴയ നോട്ടുകള്‍ നിക്ഷേപിച്ചതൊന്നും പിന്‍വലിക്കാന്‍ കഴിയുന്നില്ല. എന്നും രാവിലെ നീണ്ട വരിയാണ് ബാങ്കുകള്‍ക്ക് മുന്നിലുള്ളത്. രാവിലെ വരിനിന്ന് ടോക്കനെടുക്കുകയും രണ്ടോ മൂന്നോ ദിവസത്തിനു ശേഷമാണ് പണം പിന്‍വലിക്കാന്‍ കഴിയുന്നത്. ഒരാഴ്ചയില്‍ 24000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് പറയുന്നുണ്ടെങ്കിലും ബാങ്കുകള്‍ അത് നടപ്പാക്കുന്നില്ല. പണമെത്തുന്നില്ല എന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. കാളികാവിലെ ഒരു ബാങ്കില്‍ ഇപ്പോഴും പോലീസാണ് വരി നിയന്ത്രിക്കുന്നത്. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട ആവശ്യ മുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ നോട്ടിനായി നട്ടം തിരിയുകയാണ്. രാത്രി ഏറെ വൈകിയും ജനങ്ങള്‍ ബാങ്കില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഗ്രാമീണ മേഖലയിലെ വീട്ടമ്മമാരാണ് ഏറെ പ്രയാസപ്പെടുന്നത്. കഷ്ടപ്പെട്ട് രണ്ടായിരത്തിന്റെ ഒന്നോ രണ്ടോ രണ്ടായിരത്തിന്റെ നോട്ട് കിട്ടിയാലും ദുരിതം തീരുന്നില്ല. എവിടെയും ചില്ലറ കിട്ടാനില്ലാത്തതാണ്. കാരണം. 500 രൂപ നോട്ട് മേഖലയില്‍ കാണാന്‍ പോലും കിട്ടുന്നില്ല. രണ്ടായിരം രൂപ വീതമാണ് ഇന്നലെ ബാങ്കുകളില്‍ നിന്ന് ലഭിച്ചത്.അതു തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നു പോവുകയുമാണ്. ഇപ്പോഴും ടോക്കണുകളുമായി കാത്തിരിക്കുന്നവര്‍ അനവധിയാണ്. നിശ്ചയിച്ച വിവാഹങ്ങള്‍ മുടങ്ങുകയൊ നീട്ടിവെക്കുകയാ ചെയ്തതും ഒട്ടേറെയുണ്ട്. ആശുപത്രികളും പെട്രോള്‍ പമ്പുകളും രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കാന്‍ മടിക്കുകയാണ്. ഡിസംബറിനു ശേഷവും നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയുമൊ എന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day