|    Dec 4 Sun, 2016 5:19 am
FLASH NEWS

മലയോരത്തെ മുനിയറകളെകുറിച്ച് പഠനം നടത്താന്‍ ഗവേഷകരെത്തി

Published : 1st November 2016 | Posted By: SMR

ചെറുപുഴ: മലയോരത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മുനിയറകളും പരിശോധിച്ച് പഠനം നടത്താന്‍ ഡല്‍ഹി ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സില്‍ നിന്നുള്ള സംഘം ചെറുപുഴയിലെത്തി. തിരുമേനി, കരിയക്കര, പാടിയോട്ടുചാല്‍ വാതില്‍മട തുടങ്ങിയ സ്ഥലങ്ങളിലെ ഗുഹകളും മുനിയറകളും ഇവര്‍ പരിശോധിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സും ആലുവ യുസികോളേജും ചേര്‍ന്നാണ് കേരളത്തില്‍ ചരിത്രസ്മാരകങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. പുരാവസ്തു പഠനത്തോടൊപ്പം നരവംശത്തെക്കുറിച്ചും പഠനം നടത്തുന്ന ഇവര്‍ മാടായിപ്പാറ, കണ്ണപുരം, പിലിക്കോട്, ഏറ്റു കുടുക്ക എന്നിവിടങ്ങളും സന്ദര്‍ശിച്ചു. മഹാശിലായുഗത്തിന്റെ ചരിത്രസ്മാരകങ്ങള്‍ ജില്ലയുടെ പല ഭാഗത്തും ഉണ്ടെങ്കിലും അവ സംരക്ഷിക്കപ്പെടുന്നില്ലെന്നും അവയുടെ പ്രാധാന്യം മനസിലാക്കാതെ അവ നശിപ്പിക്കുകയാണെന്നും പഠനസംഘം പറഞ്ഞു. അപൂര്‍വങ്ങളായ ചരിത്രസ്മാരകങ്ങള്‍ പലതും നാശത്തിന്റെ വക്കിലാണ്. പല പ്രദേശത്തും 2500 മുതല്‍ 3000 വര്‍ഷം മുമ്പ് ജനവാസമുണ്ടായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് മുനിയറകള്‍. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ചെങ്കല്ലില്‍ കൊത്തി ഉണ്ടാക്കിയ വലിയ അറകളാണിവ. ഇരുമ്പ് ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവും ഇവയില്‍നിന്ന് ലഭ്യമാണ്.  പലയിടത്തും ഇവയുടെ പ്രാധാന്യം മനസ്സിലാക്കാതെ മാലിന്യങ്ങള്‍ മൂടിയിരിക്കുകയാണ്. സ്‌കൂളുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇവ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്ന് പഠനസംഘത്തിന് നേതൃത്വം നല്‍കുന്ന പ്രഫ.ര്‍ ജെന്നി പീറ്റര്‍ പറഞ്ഞു. പ്രൊജക്റ്റ് അസോഷ്യേറ്റ് സി കെ പ്രവീണ്‍, ഫോട്ടോഗ്രാഫര്‍ കെമുഹമ്മദ്, കോ-ഓഡിനേറ്റര്‍ അബു ജോസഫ് എന്നിവരും സംഘത്തിലുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി എന്‍ ഗോപി, സാമൂഹികപ്രവര്‍ത്തകനായ എം വി രാഘവന്‍, സുനില്‍ ആമ്പിലേരി, പി എം സെബാസ്റ്റ്യന്‍, ജോര്‍ജ് അമ്പാട്ട് തുടങ്ങിയവര്‍ പഠനസംഘത്തെ പ്രാദേശികമായി സഹായിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day