|    Dec 5 Mon, 2016 2:02 pm
FLASH NEWS

മലയാള ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം

Published : 2nd November 2016 | Posted By: SMR

പാലക്കാട്: സമൂഹത്തിന്റെ ഏകോപനത്തിന് ഭാഷക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും മലയാള ഭാഷയിലെ കലര്‍പുകളെ തുടര്‍ന്ന് പരസ്പരം മനസ്സിലാക്കാ ന്‍ കഴിയാത്ത പുതിയ കാലഘട്ടത്തില്‍ മലയാള ഭാഷാദിനവും ഭാഷാദിന പ്രതിജ്ഞയും പ്രസക്തമാകുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ കെ പി  രമണന്‍. കിള്ളിക്കുറിശ്ശിമംഗലത്ത് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ കുഞ്ചന്‍ സ്മാരക സമിതിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി നടത്തിയ  മലയാള ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തില്‍ കുഞ്ചന്റെ സ്വാധീനം എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്. കുലംകുത്തിയൊഴുകുന്ന നദിപ്രവാഹം പോലുള്ള കുഞ്ചന്റെ രചനകളില്‍ ആദ്യം സംസ്‌കൃത ഭാഷയുടെ ആധിക്യമാണുണ്ടായിരുന്നത്. ഭാഷയെ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം കാണിച്ചു തന്നു. തുള്ളലിലൂടെ ആംഗലേയ ഭാഷയുടെ ആധിപത്യം അദ്ദേഹം ഇല്ലാതാക്കി. ഹാസ്യ പ്രകടനത്തിലൂടെ രാജാധികാരത്തുള്ളവരെ അദ്ദേഹം വിമര്‍ശിച്ചു. അത്തരത്തില്‍ മലയാള ഭാഷയെ കുഞ്ചന്‍ നമ്പ്യാര്‍ ജനകീയമാക്കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ ലോകസഭാഗവും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് ശിവരാമന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് എം എ ശ്രീദേവി, ഡോണാ സാബു കവിത ആലപിച്ചു. കുഞ്ചന്‍ സ്മാരകത്തിലെ വിദ്യാര്‍ഥി സി ജിഷ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. ഭരണ സമിതി അംഗം എംആര്‍ സുനില്‍ കേരള ഗാനം അവതരിപ്പിച്ചു. എല്‍എസ്എന്‍ടിടിഐ പ്രി ന്‍സിപ്പാള്‍ സിസ്റ്റര്‍ പുഷ്പാമാത്യൂ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അടക്കാപൂതൂര്‍ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ സ്മാരക വളപ്പില്‍ കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ കണിക്കൊന്ന നട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ, ലക്കിടി പേരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപാ നാരായണന്‍, സെക്രട്ടറി എ കെ ചന്ദ്രന്‍കുട്ടി, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, ഭരണസമിതി അംഗങ്ങളായ ഐ എം സതീശന്‍, എം രാജേഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day