|    Dec 10 Sat, 2016 12:24 pm

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

Published : 27th October 2016 | Posted By: SMR

കുവൈറ്റ്: മലയാളി യുവാവ് കുവൈത്തില്‍  വൃക്കസംബന്ധമായ അസുഖത്തെ തുടര്‍്ന്ന് മരിച്ചു. തിരുവല്ല കവിയൂര്കിഴുതാഴെ പരേതനായ കെ സി മത്തായിയുടെ മകന്‍ സുകു കെ മാത്യു (38) ആണ് മരിച്ചത് . രണ്ടു മാസം മുമ്പ് ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് അസുഖം കലശലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം . ഇപ്പോള്‍  കെ ഒ സിയില്‍ ജോലി ചെയ്യുന്ന സുകു 9 വര്‍ഷമായി കുവൈത്തിലുണ്ട് .ഇടുക്കി സ്വദേശിനി സീനയാണ് ഭാര്യ. എല്‍കെജി വിദ്യാര്‍ഥിനി ഹെഡ്‌സിദ ഏക മകളാണ്.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍നടന്നു വരികയാണ് .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day