|    Dec 3 Sat, 2016 7:56 am
FLASH NEWS

മലയാളദിന-ഭരണഭാഷാവാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന്

Published : 1st November 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ മലയാളദിന-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം  ഇന്ന് കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കും. രാവിലെ 10.30ന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം, വിവിധ പ്രാദേശിക സര്‍ക്കാറുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ ഭാഷയ്ക്കും സാഹിത്യത്തിനും സംഭാവന നല്‍കിയ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രഫ എ  ശ്രീനാഥ എന്നിവരെ സബ് കലക്ടര്‍ മൃണ്‍മയി ജോഷി ആദരിക്കും.ഡോ. അംബികാസുതന്‍ മാങ്ങാട്, വാസു ചോറോട് എന്നിവര്‍ പ്രഭാഷണം നടത്തും. രാവിലെ വിദ്യാര്‍ഥിനികളുടെ തിരുവാതിര അരങ്ങേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day