|    Dec 3 Sat, 2016 9:05 pm
FLASH NEWS

മലയാലപ്പുഴ പോലിസ് സ്‌റ്റേഷന്‍ ആക്രമണം: ഒന്നാംപ്രതി പിടിയില്‍

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: മലയാലപ്പുഴ പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്‌ഐയെ കൈയേറ്റം ചെയ്യുകയും ആക്രമണം നടത്തുകയും ചെയ്ത കേസില്‍  ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താഴം കുഴിക്കാട്ടില്‍ വീട്ടില്‍ അപ്പുണ്ണി എന്നു വിളിക്കുന്ന മിഥുന്‍ ആര്‍ നായര്‍ (31) ആണ് അറസ്റ്റിലായത്. സിഐ എ എസ് സുരേഷ്‌കുമാര്‍ വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ മാസം അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു പതിനഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ആക്രമിച്ചത്. വിവാഹത്തിന് വിളിച്ച ടൂറിസ്റ്റ് ബസ് കൃത്യസമയത്ത് എത്താതിരുന്നത് സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഡ്രൈവറായ കണ്ണന്‍ എന്ന യുവാവിനെ എസ്‌ഐ സദാശിവന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മിഥുന്‍ ആണ് അക്രമത്തിന് തുടക്കമിട്ടതെന്ന്് പോലിസ് പറയുന്നു. ഇയാള്‍ വിവരം അറിയിച്ചതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയാണ് അക്രമം നടത്തിയത്. എസ്‌ഐക്കും മര്‍ദനമേറ്റു. എണ്ണത്തില്‍ കുറവായിരുന്ന പോലിസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചതുമില്ല. ഈ കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കണ്ടാലറിയാവുന്ന പത്തോളം പേരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസില്‍ നേരത്തേ ഒരാള്‍ പിടിയിലായിരുന്നു. മറ്റുള്ള പ്രതികള്‍ ഒളിവിലാണ്. പത്തനംതിട്ട സ്‌റ്റേഷനില്‍ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മലയാലപ്പുഴ സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എസ്പി നിര്‍ദേശിച്ചു. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് സിഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day